Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് രോഗം മാറാൻ വോഡ്ക് കഴിക്കുകയും ബാഷ്പ സ്‌നാനം നടത്തിയാലും മതിയെന്ന് ബലാറസ് പ്രസിഡന്റ്; താൻ പരീക്ഷിച്ചു വിജയിച്ച കാര്യമെന്നും അലക്സാണ്ടർ ലുകാഷെങ്കയുടെ അവകാശവാദം

കോവിഡ് രോഗം മാറാൻ വോഡ്ക് കഴിക്കുകയും ബാഷ്പ സ്‌നാനം നടത്തിയാലും മതിയെന്ന് ബലാറസ് പ്രസിഡന്റ്; താൻ പരീക്ഷിച്ചു വിജയിച്ച കാര്യമെന്നും അലക്സാണ്ടർ ലുകാഷെങ്കയുടെ അവകാശവാദം

മറുനാടൻ ഡെസ്‌ക്‌

മിൻസക്: കോവിഡ് രോഗത്തിന് ഇന്നുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. എന്നാൽ, പലവിധത്തിലുള്ള മരുന്നുകൾ പ്രയോഗിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് ലോകത്തിന്റെ വിവിധ കോണുകളിലുള്ള രാഷ്ട്രീയക്കാർ രംഗത്തുണ്ട്. ചാണകം മുതൽ ചെറുനാരങ്ങ വരെ കോവിഡിന് മരുന്നായി ഇക്കൂട്ടർ പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ബലാറസ് പ്രസിഡന്റും കോവിഡ് രോഗം നേരിടാൻ വേണ്ടി പുതിയ വഴി പറഞ്ഞു തന്നിരിക്കുന്നു.

വോഡ്ക് കഴിക്കുകയും ബാഷ്പ് സ്‌നാനം(saunsa) നടത്തിയാലും മതിയെന്നാണ് ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്ക പറയുന്നത്. താൻ പരീക്ഷിച്ചു വിജയിച്ച കാര്യമാണ് ഇതെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. കോവിഡ് രോഗം ഒരു മാനസികാവസ്ഥ മാത്രമാണെന്നുമാണ് ലുകാഷെങ്കയുടെ അവകാശവാദം. കോവിഡിനെ താൻ തന്റെ കാൽച്ചുവടത്തിൽ നിർത്തിയെന്നാണ് ബലാറസ് പ്രസിഡന്റിന്റെ അവകാശവാദം.

കോവിഡ് രോഗം ബാധിച്ച്ത ഇതിനോടകം 500ൽ അധികം പേർ മരിച്ച രാജ്യത്തെ പ്രസിഡന്റിന്റേതാണ് ഈ അവകാശവാദം. കർശനമായ ലോക്ക് ഡൗൺ മാനദണ്ഡങ്ങളിലേക്കൊന്നും ബലാറസ് കടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ പ്രസിഡന്റിന് എതിരായ ജനരോഷവും ഉയരുന്നുണ്ട്. രണ്ടു പതിറ്റാണ്ടു കാലമായി ബെലാറസ് ഭരിക്കുന്നത് അലക്സാണ്ടർ ലുകാഷെങ്ക ആണ്. തന്റെ പ്രസ്താവനകൾ കൊണ്ട് നേരത്തെയും അദ്ദേഹം വിവാദത്തിൽ ചാടിയിരുന്നു. വെയിലേറ്റാൽ കോവിഡ് ബാധിക്കില്ലെന്നാണ് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നത്.

ഇപ്പോൾ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൃഷിയിറക്കേണ്ട കാലമാണ്. ഇത്തരം രോഗങ്ങൾക്കുള്ള ഒറ്റമൂലി പാടത്ത് എല്ല് മുറിയെ ഉള്ള പണിയെടുപ്പാണ്. ട്രാക്ടർ ഓടിക്കുന്നവർക്ക് ആർക്കും ഈ അസുഖം വരില്ല.' അസുഖമുള്ളവർ 60 ഡിഗ്രി ചൂടിൽ ഒന്ന് സൺ ബാത്ത് എടുത്താൽ പിന്നെ ശരീരത്തിൽ കൊറോണാ വൈറസ് ജീവനോടെ അവശേഷിക്കില്ല.'' എന്നായിരുന്നു ബലാറസ് പ്രസിഡന്റിന്റെ അവകാശവാദം. ഇത് പച്ചക്കളമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP