Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

മിസ്സ് കണക്ടികട്ട് ആയതോടെ പഠനം ഉപേക്ഷിച്ച് വേശ്യാവൃത്തിക്കിറങ്ങി; സൗന്ദര്യത്തിൽ ഭ്രമിച്ച് കെട്ടിയത് ശതകോടീശ്വരനായ ഡോക്ടർ; ഒടുവിൽ ഭാര്യ കോടികൾ കൊയ്യുന്ന വേശ്യയാണെന്നറിഞ്ഞപ്പോൾ സംഭവിച്ചത്

മിസ്സ് കണക്ടികട്ട് ആയതോടെ പഠനം ഉപേക്ഷിച്ച് വേശ്യാവൃത്തിക്കിറങ്ങി; സൗന്ദര്യത്തിൽ ഭ്രമിച്ച് കെട്ടിയത് ശതകോടീശ്വരനായ ഡോക്ടർ; ഒടുവിൽ ഭാര്യ കോടികൾ കൊയ്യുന്ന വേശ്യയാണെന്നറിഞ്ഞപ്പോൾ സംഭവിച്ചത്

മറുനാടൻ ഡെസ്‌ക്‌

കണക്റ്റികറ്റ്: ശരീര സൗന്ദര്യം ഒന്നുകൊണ്ടുമാത്രം നേടേണ്ട ഭൗതിക സുഖങ്ങളെല്ലാം കരസ്ഥമാക്കിയ യുവതിയാണ് റെജിന ടേണർ. കണക്റ്റികട്ടിലെ തികച്ചും സാധാരണക്കാരായവർ താമസിക്കുന്ന വൃത്തിഹീനമായ മൂന്നുമുറി ഫ്ളാറ്റിൽ നിന്നും അതിസമ്പന്നന്മാർ വസിക്കുന്ന മാൻഹാട്ടനിലെ ആഡംബരവസതിയിലെത്തിയ റെജിനയുടെ കഥ ഒരു യക്ഷിക്കഥ പോലെ അനേകം നീഗൂഢതകൾ നിറഞ്ഞതാണ്.

സാധാരണക്കാരായ ആരോഗ്യ പ്രവർത്തകരായിരുന്നു റെജിനയുടെ മാതാപിതാക്കൾ. അതുകൊണ്ടുതന്നെ ബാല്യകൗമാരസ്വപനങ്ങളിൽ റെജിനയ്ക്ക് ആഗ്രഹിക്കാൻ ഏറെയൊന്നുമില്ലായിരുന്നു. മാതാപിതാക്കളുടെ മാർഗ്ഗം പിന്തുടർന്ന് ആരോഗ്യ രംഗത്ത് ഒരു ഡെന്റൽ അസിസ്റ്റന്റോ സാധിക്കുമെങ്കിൽ ഒരു ഡെന്റിസ്റ്റോ ഒക്കെ ആവുക എന്നതായിരുന്നു അവളുടെ പരമാവധി ആഗ്രഹങ്ങൾ. എന്നാൽ വിധി റെജിനയ്ക്കായി കരുതിവച്ചിരുന്നത് തീർത്തും വ്യത്യസ്തമായ ഒരു ജീവിതമായിരുന്നു.

മനുഷ്യ ജീവിതത്തിൽ ഏതൊരു നിമിഷവും സംഭവിക്കാവുന്ന ചില സംഭവങ്ങളുണ്ട്. ജീവിതത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റിമറിക്കുന്ന ഇത്തരം സംഭവങ്ങളാണ് മിക്കവരുടെ ജീവിതത്തിലും നാഴികക്കല്ലുകൾ എന്ന് പറയപ്പെടുന്നത്. അത്തരമൊരു സംഭവം റെജിനയുടെ ജീവിതത്തിലും ഉണ്ടായി. മിസ്സ് കണക്റ്റികട്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു ആ സംഭവം. സ്‌കൂൾ പഠനകാലത്തേ, തന്റെ സർപ്പ സൗന്ദര്യം കൊണ്ട് സ്‌കൂളിലാകെ ശ്രദ്ധ നേടിയിരുന്നെങ്കിലും, തന്റെ സൗന്ദര്യത്തിന്റെ മാസ്മരികതയെ കുറിച്ച് റെജീന അതുവരെ ബോധവതിയായിരുന്നില്ല.

ശരീരത്തിന്റെ മാസ്മരികത തിരിച്ചറിഞ്ഞ റെജിന അത് മുതലെടുത്ത് ധനംസമ്പാദിക്കുവാനുള്ള ശ്രമമായി. ആ ജീവിതത്തിനിടയിലാണ് കോടീശ്വരനായ ഡോക്ടർ ഹാൻ ജോ കിമ്മിനെ പരിചയപ്പെടുന്നത്. റെജിനയുടെ സൗന്ദര്യത്തിൽ മയങ്ങിയ ഡോക്ടർ അവൾക്ക് മുന്നി വിവാഹാഭ്യർത്ഥന വച്ചു. മാൻഹട്ടനിൽ ആഡംബര വസതിയും മറ്റുപലയിടങ്ങളിലും ഒഴിവുകാല വസതികളും ഒക്കെ സ്വന്തമായുള്ള ധനാഢ്യന്റെ അഭ്യർത്ഥന നിരസിക്കാൻ റെജിനയ്ക്കും ആയില്ല.

കണക്റ്റികെട്ടിലെ ഒരു സാധാരണ ഫ്ളാറ്റിൽനിന്നും ആഡംബരത്തിന്റെ ഉത്തുംഗ ശൃംഗത്തിലെത്തിയ റെജിനയ്ക്ക് പക്ഷെ ആ ജീവിതം ഏറെനാൾ തുടരാനായില്ല. നീണ്ട അഞ്ചര വർഷത്തെ വിവാഹ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ഡോക്ടർ വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. കാരണമെന്താണല്ലെ, വിവാഹ പൂർവ്വ ജീവിതത്തിലും വിവാഹാനന്തരവും റെജീന വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നതായി ഡോക്ടർ കണ്ടെത്തി എന്നതുതന്നെ.

വിവാഹത്തിനു മുൻപെ തന്റെ അഴകാർന്ന ശരീരം വിറ്റു ജീവിക്കാൻ തുടങ്ങിയ റെജിനയ്ക്ക് പക്ഷെ വിവാഹശേഷവും അത് നിർത്താൻ ആയില്ല. താൻ പുതിയതായി വികസിപ്പിക്കുന്ന ആപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് എന്നപേരിൽ ഇടയ്ക്കിടെ ഇവർ ചൈനയിലേക്ക് പോകുമായിരുന്നു. ഇതെല്ലാം, പണം വാങ്ങി ലൈംഗിക സുഖം പകരുവാനുള്ള യാത്രകളായിരുന്നു എന്ന് ഭർത്താവ് കണ്ടെത്തുകയായിരുന്നു. 7 ലക്ഷം ഡോളറോളം റെജിന വേശ്യാവൃത്തിയിലൂടെ സമ്പാദിച്ചു എന്നാണ് വിവാഹ മോചനത്തിനുള്ള അപേക്ഷയിൽ ഡോക്ടർ വ്യക്തമാക്കുന്നത്.

തന്റെ ഭാര്യയുടെ ഇരുണ്ട ചരിത്രം ഡോക്ടർ പരസ്യമാക്കിയതോടെ വിവാഹമോചനത്തിന് റെജിനയും തയ്യാറായതായാണ് റിപ്പോർട്ടുകൾ. രഹസ്യമായ ഒരു ഉടമ്പടിയിലൂടെ അവർ വിവാഹ മോചനം നേടിയതായും പറയപ്പെടുന്നു. ഇക്കാര്യത്തിൽ പ്രതികരണമന്വേഷിച്ച് റെജീനയുടെ കണക്റ്റികട്ടിലെ വീട്ടിലെത്തിയ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ റെജിനയുടെ സഹോദരി വാതിലുകൾ കൊട്ടി അടയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP