Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷണം നീട്ടി കരടിയെ പ്രകോപിപ്പിച്ച യുവാവിനെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ടു പോയി കരടി; ഹൃദയം നിലക്കുന്ന ഒരു വീഡിയോ കാണാം

ഭക്ഷണം നീട്ടി കരടിയെ പ്രകോപിപ്പിച്ച യുവാവിനെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ടു പോയി കരടി; ഹൃദയം നിലക്കുന്ന ഒരു വീഡിയോ കാണാം

മൃഗശാല കാണാൻ പോകുമ്പോൾ അവിടുത്തെ മൃഗങ്ങളെ പ്രകോപിപ്പിച്ച് രസിപ്പിക്കുക ചില സന്ദർശകരുടെ പതിവാണ്. എന്നാൽ ഇത്തരത്തിൽ കരടിയെ പ്രകോപിപ്പിച്ച് അപകടത്തിൽ പെട്ടിരിക്കുകയാണ് തായ്ലണ്ടിലെ 36കാരനായ നൈഫും പ്രോമ്രാട്ടീ. കരടിക്കടുത്ത് നിന്ന് ഒരു ബൗളിൽ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് രസിപ്പിച്ചതാണ് പ്രോമാട്ടീക്ക് വിനയായി തീർന്നിരിക്കുന്നത്. ദേഷ്യം സഹിക്ക വയ്യാതെ കരടി ഇയാളെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ട് പോയി മാന്തിക്കീറുകയായിരുന്നു. എന്നാൽ തലനാരിഴയ്ക്ക് ഇയാളുടെ ജീവൻ തിരിച്ച് കിട്ടിയെന്നും റിപ്പോർട്ടുണ്ട്.

ഈ സംഭവത്തിന്റെ ഹൃദയം പിളർക്കുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. തായ്ലണ്ടിലെ ഫെട്ചാബുൻ പ്രവിശ്യയിലെ വാറ്റ് ലുവാൻഗ് ഫോർ ലാമൈ ടെമ്പിളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇവിടുത്തെ സന്യാസിമാർ വളർത്തുന്ന മൃഗങ്ങളിലൊന്നായ കരടിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. അബോധാവസ്ഥയിലായ ഇയാളുടെ ശരീരത്തിൽ നിന്നും കരടി മാംസം കടിച്ചെടുക്കുകയും ചെയ്തിരുന്നു. ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്. കാലുകളിൽ ഏന്തി വലിഞ്ഞ് ഇയാൾ ഭക്ഷണം കാട്ടി കരടിയെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് കരടി ഇയാളെ കൂട്ടിലേക്ക് വലിച്ചെടുത്തത്. ഇയാളെ മൃഗം ആക്രമിക്കാൻ തുടങ്ങിയപ്പോൾ മറ്റ് കാഴ്ചക്കാർ പരിഭ്രമത്തോടെ ഒച്ച വച്ചിരുന്നു.

തുടർന്ന് ദണ്ഡുകൾ ഉപയോഗിച്ച് ഇയാളുടെ സുഹൃത്തുക്കൾ കരടിയെ ഇടിക്കുകയും തണുത്ത ജലം ചീറ്റുകയും ചെയ്തിരുന്നു. ഒരു മിനുറ്റോളം നേരെ കരടി പ്രോമാട്ടീയെ കടിക്കുന്നുണ്ട്. തുടർന്ന് കരടി ഇയാളെ കൂട്ടിലൂടെ പിടിച്ച് വലിച്ച് കൊണ്ട് പോവുന്നുമുണ്ട്. എന്നാൽ ഒരു പറ്റമാളുകൾ ഓടിയെത്തി ദണ്ഡുകൾ കൊണ്ട് കരടിയെ നേരിടുകയും യുവാവിനെ രക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ചില മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാൽ ഇവ ആക്രമണകാരികളായി മാറാറുണ്ടെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇവിടെ പ്രാദേശിക സമയം രാവിലെ 11 ന് എമർജൻസി സർവീസുകൾ കുതിച്ചെത്തിയിരുന്നു.

ഇവർ പരുക്കേറ്റ പ്രോമാട്ടീയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇവിടെ വച്ച് ഇദ്ദേഹം സുഖം പ്രാപിച്ച് വരുന്നുണ്ട്. തന്റെ അഞ്ച് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പ്രോമാട്ടീ ടെമ്പിളിലെത്തിലെത്തിയിരുന്നത്. ഇവിടുത്തെസന്യാസിമാർ കരടിക്ക് പുറമെ രണ്ട് ഡസനോളം കാട്ടു പന്നികളെയും മറ്റും ഇവിടെ വളർത്തുന്നുണ്ട്. ഇവിടെയെത്തുന്ന സന്ദർശകരെ മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ അനുവദിക്കാറുണ്ട്. മൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി ടെമ്പിൾ പൊതുജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP