Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിൽ എത്തിയ വനിതാ തുഴച്ചിൽ താരം അടിവസ്ത്രം ധരിക്കാൻ മറന്ന് പോയി; വാ പൊളിച്ച് പ്രേക്ഷകർ

ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിൽ എത്തിയ വനിതാ തുഴച്ചിൽ താരം അടിവസ്ത്രം ധരിക്കാൻ മറന്ന് പോയി; വാ പൊളിച്ച് പ്രേക്ഷകർ

ലണ്ടൻ: ഗ്ലാമർ സിനിമകളും മറ്റും കാണാൻ മിക്കവരും താൽപര്യം പുലർത്താറുണ്ടെങ്കിലും ബ്രേക്ക് ഫാസ്റ്റ് ഷോ പോലുള്ള ഗൗരവപരമായ പരിപാടികൾ കാണുമ്പോൾ അതിൽ ഗ്ലാമറിന്റെ അതിപ്രസരം അല്ലെങ്കിൽ നഗ്‌നതാ പ്രദർശനം കാണാൻ അധികമാരും താൽപര്യപ്പെടില്ലെന്നുറപ്പാണ്. ഇന്നലത്തെ ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോ കണ്ടവർക്ക് ഈ ദുര്യോഗമാണുണ്ടായിരിക്കുന്നത്. ഇതിൽ പങ്കെടുത്ത വനിതാ തുഴച്ചിൽ താരം അടിവസ്ത്രം ധരിക്കാൻ മറന്നാണ് ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. താരത്തിന്റെ നഗ്‌നത നിഴലിക്കുന്നത് കണ്ട് പ്രേക്ഷകർ വാ പൊളിച്ചിരുന്നു പോവുകയും ചെയ്തു.

യോർക്ക്‌ഷെയർ വനിതാ തുഴച്ചിൽ ടീമിലെ എല്ലാം അംഗങ്ങളും ബ്രേക്ക് ഫാസ്റ്റ് ഷോയിൽ അണിനിരന്നപ്പോഴാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. റെക്കോർഡ് തകർത്ത തങ്ങളുടെ അറ്റ്‌ലാന്റിക്കിലൂടെയുള്ള തുഴച്ചിലിനെ പറ്റി സംസാരിക്കാൻ ഷോയിലെത്തിയതായിരുന്നു അവർ. അതിനിടെയാണ് 45കാരിയായ ഹെലെൻ ബട്ടേർസ് എന്ന താരത്തിന്റെ നിക്കറിടാത്ത ഭാഗങ്ങൾ ക്യാമറയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതോടെ കൂടെയുള്ള മറ്റ് താരങ്ങളുടെ മുഖം സങ്കോചത്താൽ ചുവന്ന് തുടുക്കുകയും ചെയ്തിരുന്നു.

യാദൃശ്ചികമായുണ്ടായ ഈ കാഴ്ച പ്രേക്ഷകരുടെ ശ്രദ്ധയിൽ പതിയുകയും അവർ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇതിനെക്കുറിച്ച് ചൂടൻ ചർച്ചകളും പോസ്റ്റുകളും പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്.ബിബിസിയുടെ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ആ സ്ത്രീയുടെ നഗ്‌നത യാദൃശ്ചികമായി കാണിച്ചതാണോ എന്നാണ് ഒരു പ്രേക്ഷകർ രോഷത്തോടെ ചോദിച്ചിരിക്കുന്നത്.രാവിലെ 6.46നുണ്ടായ ആ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ അത്തരത്തിൽ നഗ്‌നത വെളിപ്പെടുത്തിയ ഒരു ഷോട്ട് അത്രയ്ക്ക് അത്യാവശ്യമായിരുന്നുവോ എന്നാണ് മറ്റൊരു പ്രേക്ഷകൻ ചോദിക്കുന്നത്. ഉണർന്നെഴുന്നേറ്റ പാടെ ഇത്തരത്തിലുള്ള ഒരു മസാല ദൃശ്യം കാണേണ്ടി വന്നതിൽ മിക്ക പ്രേക്ഷകർക്കും കടുത്ത പ്രതിഷേധമാണുള്ളതെന്ന് അവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. പറ്റിയ തെറ്റ് ബിബിസി ബ്രേക്ക്ഫാസ്റ്റ് ടീമിനെ അറിയിക്കാൻ സാധിച്ചതിൽ ചില സോഷ്യൽ മീഡിയ യൂസർമാർ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംഭവിച്ച് ആ നിമിഷത്തിൽ തന്നെ ചില പ്രേക്ഷകർ ബിബിസിക്ക് ഈ പിഴവിനെ പറ്റി സൂചന നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്.

ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ഒരു സ്ത്രീയുടെ നഗ്‌നത പ്രദർശിപ്പിച്ചതിനെ പല പ്രേക്ഷകരും ബിബിസിയെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഷോയിൽ പ്രക്ഷേപണം ചെയ്യുന്ന ഫൂട്ടേജുകൾ ഇനി മുതൽ രണ്ടു പ്രാവശ്യം പരിശോധിച്ചുറപ്പാക്കേണ്ടതുണ്ടെന്നാണ് മറ്റു ചിലർ നിർദേശിച്ചിരിക്കുന്നത്.തങ്ങൾക്ക് പറ്റിയ തെറ്റ് പെട്ടെന്ന് മനസിലാക്കിയെന്നും അത് എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും അതിനാൽ പിന്നീട് ഇത് പ്രത്യക്ഷപ്പെടില്ലെന്നുമാണ് ബിബിസി വക്താവ് പ്രതികരിച്ചിരിക്കുന്നത്. തങ്ങൾക്ക് പറ്റിയ പിഴവിൽ അതിഥികളോടും പ്രേക്ഷകരോടു പശ്ചാത്താപം പ്രകടിപ്പിക്കുന്നുവെന്നും ബിബിസി വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP