Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവൻ ഉണ്ടെന്ന് തോന്നിക്കുന്ന വവ്വാലിനെ പൊരിച്ചു കടിച്ചു തിന്നുന്ന സുന്ദരി; കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്‌ത്തുമ്പോൾ ചൈനയിലെ റസ്‌റ്റൊറന്റുകളിൽ നിന്നുള്ള ഭക്ഷണ ചിത്രങ്ങളും ഭയപ്പെടുത്തുന്നു: ഒരു സുന്ദരിയുടെ വൈറലായ ചിത്രത്തിന്റെ കഥ

ജീവൻ ഉണ്ടെന്ന് തോന്നിക്കുന്ന വവ്വാലിനെ പൊരിച്ചു കടിച്ചു തിന്നുന്ന സുന്ദരി; കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്‌ത്തുമ്പോൾ ചൈനയിലെ റസ്‌റ്റൊറന്റുകളിൽ നിന്നുള്ള ഭക്ഷണ ചിത്രങ്ങളും ഭയപ്പെടുത്തുന്നു: ഒരു സുന്ദരിയുടെ വൈറലായ ചിത്രത്തിന്റെ കഥ

സ്വന്തം ലേഖകൻ

ബീജിങ്: മൃഗങ്ങളിൽ നിന്നും പടർന്ന കൊറോണ വൈറസ് ലോകത്തെ ഭയപ്പെടുത്തുമ്പോൾ ചൈനയിലെ റസ്‌റ്റൊറന്റുകളിൽ നിന്നുള്ള ഭക്ഷണ ചിത്രങ്ങളും ഭയപ്പെടുത്തുകയാണ്. പാമ്പിനേയും പല്ലിയേയും ജീവനുണ്ടെന്ന് തോന്നിക്കുന്ന വവ്വാലിനെയും പൊരിച്ചു തിന്നുന്ന ചിത്രങ്ങളാണ് ഭീതിയിലാഴ്‌ത്തുന്നത്. റസ്റ്റൊറന്റിൽ നിന്നും ജീവൻ ഉണ്ടെന്ന് തോന്നിക്കുന്ന വവ്വാലിനെ പൊരിച്ചു കടിച്ചു തിന്നുന്ന സുന്ദരിയുടെ ചിത്രങ്ങളാണ് മാധ്യമങ്ങൾ ആശങ്കയോടെ പങ്കുവയ്ക്കുന്നത്.

ചൈനയിൽ കൊറോണ വൈറസ് ലോകത്തെ തന്നെ ഭയപ്പെടുത്തും വിധം പടർന്ന് പിടിക്കുമ്പോൾ ചൈനീസ് റസ്‌റ്റൊറന്റുകളിൽ വിവിധ മൃഗങ്ങളെയും ഷഡ്പദങ്ങളെയും കൊന്നു കറിവെയ്ക്കുന്നതും ഒരു കുറവ് മില്ലാതെ പൊടിപൊടിക്കുകയാണ്. കൊറോണ വൈറസ് 25 പേരുടെ ജീവൻ എടുക്കുകയും 800 പേർക്ക് അസുഖം ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇതിനെ ആശങ്കയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. പാമ്പിൽ നിന്നോ വവ്വാലിൽ നിന്നോ ആകാം വൈറസ് പടർന്ന് പിടിച്ചതെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുമ്പോഴാണ് ചൈനിസ് റസ്‌റ്റൊറന്റുകളിൽ പൊരിച്ച വവ്വാലും വവ്വാൽ സൂപ്പുമെല്ലാം ചൂടപ്പം പോലെ വിറ്റു പോകുന്നത്.

വൈറസ് പടർന്ന് പിടിച്ച വുഹാൻ സിറ്റിയെ ഒറ്റപ്പെടുത്തിയിരിക്കുമ്പോഴും ഇത്തരം വൈറസുകൾ പടർന്ന് പിടിക്കാനുള്ള സാധ്യത കൂട്ടുകയാണ് വവ്വാൽ തീനികളായ മനുഷ്യർ. 17 വർഷം മുമ്പുണ്ടായ ദുരന്തത്തേക്കാളും പത്തിരട്ടി വലിയ ദുരന്തമാവാം ഉണ്ടാവുക എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനീസ് മരുന്നുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് വവ്വാലുകൾ. ഗൊണോറിയ, മലേറിയ, ചുമ എന്നിവയ്ക്കുള്ള മരുന്നുകളിൽ വവ്വാലുകളെ ഉപയോഗിക്കാറുണ്ട്. കണ്മ് സംബന്ധമായ അസുഖങ്ങൾക്കും വവ്വാലിനെ മരുന്നിൽ ചേർക്കാറുണ്ട്. വവ്വാൽസൂപ്പ് കുടിക്കുന്നതിന്റെയും പൊരിച്ച വവ്വാലിനെ തിന്നുന്നതിന്റെയും വീഡിയോ ആണ് വൈറലായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP