Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വികാരഭരിതനായി ഫുട്‌ബോൾ മൈതാനത്ത് നിന്ന് കാമുകിക്ക് ചുടുചുംബനം നൽകി; ലൈവ് ക്യാമറകൾ ഗാലറിയിലെ ചുംബനരംഗം പകർത്തയതോടെ കണ്ടവരുടെ കൂട്ടത്തില് ഭാര്യയും; ഭർത്താവ് ചതിച്ചതോടെ ഇനി ഒരുമിച്ച് ജീവിക്കില്ലെന്ന് ഭാര്യ; ക്ഷമ ചോദിച്ച് മാപ്പിരന്ന് കള്ള കാമുകനായ ഭർത്താവും

മറുനാടൻ ഡെസ്‌ക്‌

ഇക്വഡോർ : ഭാര്യയുടെ കണ്ണ് വെട്ടിച്ച് കാമുകിയുമായി സല്ലപിക്കാൻ ആന്ദ്രേഡ് എന്ന യുവാവ് ഫുട്‌ബോൾ മത്സരത്തിന് ടിക്കറ്റെടുത്തു. ഗാലറിയിൽ കാമുകിയെ ലൈവായി ചുംബിച്ചപ്പോൾ ചാനൽ ലൈവിൽ കുടുങ്ങിയതോടെ ഭാര്യ പൊക്കി.

ഇക്വഡോറിലാണ് സംഭവം. വികാരാവേശത്തിൽ ഗാലറിയിൽ കാമുകിയെ ചേർത്ത് പിടിച്ച് ചുംബിച്ചപ്പോൾ മൈതാനത്തെ കളിവിട്ട് ക്യാമറ ഗാലറിയിലേക്ക് സൂം ചെയ്തു. ഇനിയാണ് സംഭവത്തിലെ ട്വിസ്റ്റ് ലോകമെമ്പാടും ചുംബന രംഗം ടിവിയിലൂടെ ലൈവായി കണ്ടവരുടെ കൂട്ടത്തിൽ ആന്ദ്രേഡിന്റെ ഭാര്യയുമുണ്ടായിരുന്നു.

സംഭവം വൈറലായതോടെ വീട്ടിൽ കയറാൻ വിറച്ച ആന്ദ്രേഡ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഭാര്യയോട് മാപ്പ് ചോദിച്ചിരിക്കുകയാണ്.അതേസമയം ആന്ദ്രേഡുമായി ഇനി ഒരുമിച്ച് ജീവിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ഇയാളുടെ ഭാര്യ.

താൻ തന്റെ ഭാര്യയെ വഞ്ചിച്ചെന്ന് പരസ്യമായി കുറ്റ സമ്മതം നടത്തിയ ആന്ദ്രേഡ് തന്നോട് ക്ഷമിച്ച് ജീവിതത്തിലേക്ക് മടങ്ങിവരുവാനും ആന്ദ്രേഡ് അപേക്ഷിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP