Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒബാമ ഇനി ഇവാങ്കയുടെ അയൽക്കാരൻ; 8,200 ചതുരശ്ര അടിയിൽ എട്ടു കിടപ്പുമുറികളുമായി മുൻ യുഎസ് പ്രസിഡന്റിന്റെ പുതിയ ഭവനം; വിശാലമായ മുറ്റത്ത് എട്ടു കാറുകൾ നിരത്തിയിടാം; മാസ വാടക 15 ലക്ഷം രൂപയും; ഒബാമയുടെ പുതിയ വീടു കാണാം

ഒബാമ ഇനി ഇവാങ്കയുടെ അയൽക്കാരൻ; 8,200 ചതുരശ്ര അടിയിൽ എട്ടു കിടപ്പുമുറികളുമായി മുൻ യുഎസ് പ്രസിഡന്റിന്റെ പുതിയ ഭവനം; വിശാലമായ മുറ്റത്ത് എട്ടു കാറുകൾ നിരത്തിയിടാം; മാസ വാടക 15 ലക്ഷം രൂപയും; ഒബാമയുടെ പുതിയ വീടു കാണാം

വാഷിങ്ടൺ: യുഎസിലെ പ്രഥമ പൗരനായി ഡോണാൾഡ് ട്രംപ് സ്ഥാനമേറ്റ് കഴിയുമ്പോഴും ലോകം ഉറ്റുനോക്കുന്നത് വൈറ്റ് ഹൗസിൽ നിന്ന് അധികാരമൊഴിഞ്ഞ് ഇറങ്ങുന്ന ബറാക്ക് ഒബാമയെയും കുടുംബത്തെയുമാണ്. അമേരിക്കയിലെ പ്രഥമ പൗരന്റെ ഭവനത്തിൽ നിന്നും വാഷിങ്ടൺ നഗരത്തിന് തൊട്ടടുത്തുള്ള വാടക വീട്ടിലേക്കാണ് ഒബാമ താമസം മാറുന്നത്. വാഷിങ്ടൺ നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി വൈറ്റ്ഹൗസിൽ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റർ അകലെ, കലോരമ എന്ന സ്ഥലത്തെ പ്രൗഢിയേറിയ വസതിയിലേക്കാണ് ഒബാമയും കുടുംബവും താമസം മാറ്റാനൊരുങ്ങുന്നത്.

പ്രസിഡന്റ് ട്രംപിന്റെ മകൾ ഇവാങ്കയും ഭർത്താവ് ജേർഡ് കുഷ്‌നറും ഒബാമയുടെ അയൽക്കാരായി വൈകാതെ എത്തും. ദമ്പതികൾ ഇവിടെ നേരത്തേ വലിയൊരു വീടു വാങ്ങിയാതായി റിപ്പോർട്ടുണ്ടായിരുന്നു. വൈകാതെ ഇങ്ങോട്ടു താമസം മാറ്റുമെന്നാണ് സൂചന. ഒബാമയുടെയും ഇവാങ്കയുടെയും വീടുകൾ തമ്മിൽ ഏതാനും വാരകളുടെ അകലമേയുള്ളൂ.

ഒബാമ പലപ്പോഴും ആഗ്രഹിച്ചിരുന്നതു പോലെ ശാന്തമായ ഒരിടത്താണ് പുതിയ വീട് കണ്ടെത്തിയിരിക്കുന്നത്. 8,200 ചതുരശ്രയടിയിൽ എട്ടു കിടപ്പുമുറികളുള്ള ഈ വീട് 1928 ൽ നിർമ്മിച്ചതാണ്. പ്രസിഡന്റ് പദം ഒഴിഞ്ഞാലും മകളുടെ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതിനാൽ തലസ്ഥാന നഗരം വിട്ടുപോവില്ലെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ലാണ് ഒബാമയുടെ മകൾ സാഷയുടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാവുന്നത്. അതുവരെ ഷിക്കാഗോയിൽ 6,200 ചതുരശ്രയടി വിസ്തീർണമുള്ള വസതിയിലേക്ക് മാറില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബിൽ ക്ലിന്റന്റെ പ്രസ് സെക്രട്ടറിയും മുതിർന്ന ഉപദേശകനുമായ ജോ ലോക് ഹാർടിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊളോണിയൽ ശൈലിയിലുള്ളതും കൊട്ടാര സമാനവുമായ ഒബാമയുടെ പുതിയ വസതി. പത്ത് കാറുകൾ പാർക്ക് ചെയ്യാവുന്ന വിശാലമായ മുറ്റവും മരത്തിന്റെ പാനൽ വിരിച്ച ഫ്ളോറും വെള്ള മാർബിൾ കൊണ്ടുള്ള ചുവരും ടെറസ് ഗാർഡനുമുള്ള ഈ വീടിന് 22,000 ഡോളർ (ഏകദേശം 15 ലക്ഷം രൂപ) ആണ് മാസ വാടക നിശ്ചയിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. വീടിന് ഏകദേശം 4.8 മില്യൺ ഡോളറർ അതായത് 40 കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

മുകളിലെ മൂന്നു മുറികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി മാറ്റി വച്ചിരിക്കുകയാണ്. മിഷേലിന്റെ പ്രായമായ അമ്മയ്ക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. വുഡ്രോ വിൽസൺ, വില്ല്യം ഹൊവാർഡ്, ഫ്രാങ്കൽൻ റൂസ്വെൽറ്റ്, എഡ്വാർഡ് എം. കെന്നഡി തുടങ്ങിയവരാണ് ഈ വീട്ടിൽ താമസിച്ചിരുന്ന മറ്റ് പ്രമുഖർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP