Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് മുട്ടൻ പണി കൊടുക്കാൻ ഒരുങ്ങി അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചെനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ അമേരിക്കയിലും നിരോധിക്കാൻ നീക്കം

ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് മുട്ടൻ പണി കൊടുക്കാൻ ഒരുങ്ങി അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചെനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ അമേരിക്കയിലും നിരോധിക്കാൻ നീക്കം

സ്വന്തം ലേഖകൻ

വാഷിങ്ടൻ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് മുട്ടൻ പണി കൊടുക്കാൻ അമേരിക്കയും ഒരുങ്ങുന്നു. ടിക്ടോക് അടക്കമുള്ള ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതുപോലെ അമേരിക്കയിലൂം നിരോധിക്കാനാണ് ആലോചിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പോംപെയോ ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയുടെ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടമായ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കുക വഴി ചൈനയെ സാമ്പത്തികമായി തകർക്കുക എന്നതാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, ചൈനയെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വ്യത്യസ്തമായ പാത കൊണ്ടുവരണമെന്നും അദ്ദേഹം വാഷിങ്ടൻ വാച്ചിന്റെ ടോണി പെർകിൻസുമായുള്ള അഭിമുഖത്തിലും വ്യക്തമാക്കി.

'ചൈനീസ് ജനതയ്ക്ക് കൂടുതൽ രാഷ്ട്രീയ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭ്യമാക്കാനായി അവരുടെ സമ്പദ്വ്യവസ്ഥ കൂടുതൽ തുറക്കാനുള്ള നയമായിരുന്നു യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതു വിജയിച്ചില്ല. ആരെയും കുറ്റപ്പെടുത്തുകയല്ല. ആ തന്ത്രം വിജയിച്ചില്ലെന്നു ഇപ്പോൾ വ്യക്തമാകുന്നുണ്ട്. ഇതിനർഥം വ്യത്യസ്ത പാത തിരഞ്ഞെടുക്കേണ്ടതുണ്ട്.'

ട്രംപിനു മുൻപുള്ള റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പ്രസിഡന്റുമാർ ചൈനയുമായി വ്യാപാര ബന്ധം ആരംഭിച്ച് അമേരിക്കയിലെ മധ്യവർഗക്കാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കിയെന്നും പോംപെയോ കുറ്റപ്പെടുത്തി. അവർ യുഎസിന് സാമ്പത്തിക പ്രയാസം ഉണ്ടാക്കിയെന്നു മാത്രമല്ല, സ്വന്തം ജനങ്ങളോടുപോലും ക്രൂരതയോടെയാണ് പെരുമാറുന്നത്, ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമത്തെ പരാമർശിച്ച് പോംപെയോ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP