Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തനിക്കു പകരം പരീക്ഷയെഴുതാൻ വനിതാ എംപി സജ്ജമാക്കിയിരുന്നത് തന്റെ രൂപസാദൃശ്യമുള്ള എട്ടുപേരെ; ഗുണ്ടകളുടെ സംരക്ഷണയിൽ അപരകൾ പരീക്ഷയെഴുതിയിട്ടും തമന്ന നസ്രത്തിന് പണിയായത് പ്രാദേശിക വാർത്താചാനൽ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ

തനിക്കു പകരം പരീക്ഷയെഴുതാൻ വനിതാ എംപി സജ്ജമാക്കിയിരുന്നത് തന്റെ രൂപസാദൃശ്യമുള്ള എട്ടുപേരെ; ഗുണ്ടകളുടെ സംരക്ഷണയിൽ അപരകൾ പരീക്ഷയെഴുതിയിട്ടും തമന്ന നസ്രത്തിന് പണിയായത് പ്രാദേശിക വാർത്താചാനൽ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

ധാക്ക: ബിരുദ പരീക്ഷയിൽ വിജയിക്കാൻ ബംഗ്ലാദേശിലെ വനിതാ എംപി തനിക്കു പകരം പരീക്ഷയെഴുതാൻ നിയോഗിച്ചത് തന്റെ രൂപസാദൃശ്യമുള്ള എട്ടുപേരെ. സംഭവം പുറത്തറിഞ്ഞതോടെ അവാമി ലീഗ് എംപിയായ തമന്ന നസ്രത്തിനെ ബംഗ്ലാദേശ് ഓപ്പൺ യൂണിവേഴ്‌സിറ്റി പുറത്താക്കി.

ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപി ആളിനെ വെച്ച് പരീക്ഷയെഴുതുന്നത് പരസ്യമായ രഹസ്യമായിരുന്നു. ഗുണ്ടകളുടെ ശക്തമായ വലയത്തിനുള്ളിലാണ് നേതാവിന്റെ അപരകൾ പരീക്ഷയെഴുതുന്നത്. തനിക്കു പകരം പരീക്ഷയെഴുതാനായി ബിഎ വിദ്യാർത്ഥിനിയായ തമന്ന രൂപസാദൃശ്യമുള്ള ആളുകളെ നിയോഗിച്ച് 13 പരീക്ഷകൾ എഴുതിയതായാണ് സൂചന. സംഭവം ഗൗരവമായി കാണുമെന്ന് അവാമി ലീഗ് അറിയിച്ചു. വനിതാസംവരണ സീറ്റിലാണ് കഴിഞ്ഞ വർഷം നസ്രത്ത് പാർലമെന്റ്ംഗമായത്.

പരീക്ഷാകേന്ദ്രങ്ങളിലൊന്നിൽ തമന്നയായി നടിച്ച് ഒരു സ്ത്രീ പരീക്ഷയെഴുതുന്നത് പ്രാദേശിക വാർത്താ ചാനൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദം കത്തിപ്പടർന്നു. തട്ടിപ്പു പുറത്തായതിനെത്തുടർന്ന് അന്വേഷണത്തിനായി സർവകലാശാല നാലംഗകമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. തമന്നയെ പുറത്താക്കിയെന്നും ഇനി പ്രവേശനം നൽകില്ലെന്നും സർവകലാശാല അറിയിച്ചു.

എംപിക്കു വേണ്ടി മറ്റാൾക്കാർ പരീക്ഷയെഴുതുന്നത് എല്ലാവർക്കും അറിയാമെന്നും ഭയം മൂലമാണ് പുറത്തുപറയാത്തതെന്നും ഒരു കോളജ് ജീവനക്കാരൻ മാധ്യമങ്ങളോടു പറഞ്ഞു. പരീക്ഷയെഴുതുന്നവർക്ക് ഗുണ്ടകളുടെ കാവലുമുണ്ടാകും. എംപിയുടെ കുടുംബത്തിന്റെ സ്വാധീനം ശക്തമാണ്. അതുകൊണ്ട് ആരും ഇതിനെ എതിർക്കാറില്ലെന്നും ജീവനക്കാരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP