Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്ക് പിന്നാലെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു; 17 പേർക്ക് ഗുരുതര പരിക്ക്; 29 ഹിന്ദു വീടുകൾ അഗ്‌നിക്ക് ഇരയാക്കി; നിരവധി ക്ഷേത്രങ്ങൾ ആക്രമിച്ചു

ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്ക് പിന്നാലെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു; 17 പേർക്ക് ഗുരുതര പരിക്ക്; 29 ഹിന്ദു വീടുകൾ അഗ്‌നിക്ക് ഇരയാക്കി; നിരവധി ക്ഷേത്രങ്ങൾ ആക്രമിച്ചു

ന്യൂസ് ഡെസ്‌ക്‌

ധാക്ക: ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്ക് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു സ്റ്റേഷൻ ഇൻ ചാർജ് പൊലീസ് ഓഫീസർ അടക്കം 17 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് വെളിപ്പെടുത്തി.

29 ഹിന്ദു വീടുകൾ അഗ്‌നിക്ക് ഇരയാക്കിയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ദുർഗാപൂജയ്ക്കിടെ നിരവധി ക്ഷേത്രങ്ങൾ അഗ്‌നിക്ക് ഇരയാക്കിയിരുന്നു. ഇത് ന്യനപക്ഷങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഞായറാഴ്ച രാത്രി ധാക്കയിൽ നിന്ന് 255 കിലോ മീറ്റർ അകലെ ഗ്രാമത്തിലാണ് സംഭവം. ഹിന്ദു വിഭാഗത്തിൽപ്പെട്ട ഒരാൾ ഫേസ്‌ബുക്കിൽ പങ്കുവച്ച് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

പൊലീസ് വീടിന് ഇയാളുടെ വീടിന് സുരക്ഷയേർപ്പെടുത്തിയിരുന്നെങ്കിലും അക്രമി സംഘം വീടിന് തീ കൊളുത്തുകയായിരുന്നു. 29 വീടുകളാണ് അക്രമി സംഘം തകർത്തത്. പിന്നീട് ഫയർഫോഴ്സ് എത്തി തീയണച്ചു.

വെള്ളിയാഴ്ച ആരംഭിച്ച സംഘർഷങ്ങൾ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും ദുർഗ പൂജ പന്തലുകളും, അമ്പലങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദു വിഭാഗക്കാരുടെ കടകളും ആക്രമിക്കപ്പെട്ടു. ചന്ദ്പൂർ, ചിറ്റഗോങ്, ഗസ്സിപ്പൂർ, ബന്ദർബൻ, മൗലവി ബസാർ എന്നിവിടങ്ങളിൽ എല്ലാം സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്.



അതേസമയം ബംഗ്ലാദേശിൽ ദുർഗ്ഗ പൂജ വേളയിൽ നടന്ന ആക്രമണങ്ങളും, അതിനെ തുടർന്നുണ്ടായ വർഗ്ഗീയ സംഘർഷവും ആസൂത്രിതമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി. രാജ്യത്തെ മതസൗഹാർദ്ദം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി സംഘടിപ്പിക്കപ്പെട്ട സംഘർഷം എന്നാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദ് ഉസൈമാൻ ഖാൻ ഞായറാഴ്ച അറിയിച്ചത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 4000 പേർക്കെതിരെ കേസുകൾ എടുത്തതായും ബംഗ്ല അഭ്യന്തരമന്ത്രി അറിയിച്ചു.

കൊമിലയിലെ ദുർഗ പൂജ പന്തലിന് നേരെ നടന്ന ആക്രമണമാണ് ബംഗ്ലാദേശിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ വലിയ വർഗ്ഗീയ സംഘർഷത്തിലേക്ക് നീങ്ങിയത്. കൊമിലയിലെയും, റാമു, നാസിർ നഗർ തുടങ്ങിയ ഇടങ്ങളിൽ നടന്ന പ്രശ്നങ്ങളിൽ സംഘടിതമായ കുറ്റകൃത്യം നടന്നുവെന്നാണ് ബ്ലംഗ്ലാദേശ് ആഭ്യന്തരമന്ത്രി പറയുന്നത്. കൂടുതൽ തെളിവുകൾ കിട്ടിയ ശേഷം എല്ലാം ജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കും. കുറ്റക്കാർക്ക് അർഹമായ ശിക്ഷയും നൽകും ധാക്ക ഡ്രൈബ്യൂണലിനോട് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP