Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ആശങ്കപരത്തി യുവതികളെ പിന്തുടരുന്ന വെളുത്ത വാനുകൾ: കണ്ടാൽ അപായമാണെന്ന് മനസിലാക്കുക; ആ വാഹനത്തെ മറികടക്കുകയോ നിങ്ങളുടെ വാഹനത്തിന് സമീപം പോകുകയോ ചെയ്യരുത്; ജനങ്ങൾക്ക് മനുഷ്യക്കടത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബാൾട്ടിമോർ മേയർ

ആശങ്കപരത്തി യുവതികളെ പിന്തുടരുന്ന വെളുത്ത വാനുകൾ: കണ്ടാൽ അപായമാണെന്ന് മനസിലാക്കുക; ആ വാഹനത്തെ മറികടക്കുകയോ നിങ്ങളുടെ വാഹനത്തിന് സമീപം പോകുകയോ ചെയ്യരുത്; ജനങ്ങൾക്ക് മനുഷ്യക്കടത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബാൾട്ടിമോർ മേയർ

മറുനാടൻ മലയാളി ബ്യൂറോ

ബാൾട്ടിമോർ: ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി യുഎസിലെ ബാൾട്ടിമോർ മേയർ ബെർണാഡ് ജാക്ക് യംഗ്.പാർക്കിങ് ഏരിയയിൽ നിങ്ങളുടെ വാഹനത്തിന് സമീപം ഒരു വെളുത്ത വാൻ കണ്ടാൽ അത് അപായമാണെന്ന് മനസിലാക്കുക. ആ വാഹനത്തെ മറികടക്കുകയോ നിങ്ങളുടെ വാഹനത്തിന് സമീപം പോകുകയോ ചെയ്യരുതെന്ന മുന്നറിയിപ്പാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. യുഎസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ജാക്ക് യംഗിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

‘ഇത്തരം വാഹനങ്ങളിൽ വരുന്നവർ മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും യുവതികളെയും കുട്ടികളെയും പലസ്ഥലങ്ങളിൽനിന്ന് തട്ടിയെടുത്തതായും ആളുകൾ പറയുന്നു. പല കൊലപാതകങ്ങൾക്കും പിന്നിൽ ഇവരാണെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യശരീര ഭാഗങ്ങൾ ഇവർ മാഫിയ സംഘത്തിന് വിൽക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ നിറംപിടിപ്പിച്ച വാർത്തകൾ പ്രചരിക്കുന്നു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്നും മേയർ അഭിമുഖത്തിൽ പറഞ്ഞു

Stories you may Like

യുഎസ് അധികൃതരെ വെട്ടിലാക്കിയാണ് സമൂഹമാധ്യമങ്ങളിൽ നഗരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം വെളുത്ത വാനുകളെ കുറിച്ചുള്ള കഥകൾ അതിവേഗമാണ് പ്രചരിച്ചത്. ഇരട്ടപ്പൂട്ടുള്ള ഇത്തരം വാനുകളെ കുറിച്ചുള്ള ആശങ്ക നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തിരക്കേറിയ നഗരങ്ങളിലും വിജനമായ റോഡുകളിലും കാത്ത് നിന്ന വെളുത്ത നിറമുള്ള വാനുകളെ കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റുകൾ വ്യാപകമായതോടെ വെളുത്ത വാനുകൾ ഉപയോഗിക്കുന്നവരെ ജനം കയ്യേറ്റംചെയ്യുന്ന സ്ഥിതി വരെയുണ്ടായി.

ഈ അവസരത്തിലായിരുന്നു ബാൾട്ടിമോർ മേയർ മുന്നറിയിപ്പുമായി മുന്നോട്ടു വന്നത്. നിങ്ങളുടെ കൈയിൽ എല്ലായ്‌പ്പോഴും മൊബൈൽ ഫോൺ ഉണ്ടെന്നു ഉറപ്പ് വരുത്തുക. ഇത്തരം വാനുകളുടെ മുൻപിൽ നിന്ന് അപകടത്തിൽപെടാതിരിക്കുക– ബെർണാൾഡ് ജാക്ക് യങ് അഭിമുഖത്തിൽ പ‌റഞ്ഞു. എന്നാൽ ബാൾട്ടിമോർ പൊലീസിനോട് ഇക്കാര്യം സംസാരിച്ചിരുന്നില്ലെന്നും ജനം ഭയചകിതരായി നിൽക്കുന്ന വേളയിൽ അവർക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്നും ബാൾട്ടിമോർ മേയർ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

നഗരങ്ങളിലും വിജനവഴികളും ഇരകളെ കാത്തിരിക്കുന്ന വെളുത്ത വാനുകളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും ഇത്തരത്തിൽ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ബാൾട്ടിമോർ പൊലീസ് വക്താവും മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം വാർത്തകൾ കെട്ടുകഥകളാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നില്ല. ഇത്തരത്തിൽ അനുഭവമുണ്ടായാൽ ഫേസ്‌ബുക്കിലും ഇന്റസ്റ്റാഗ്രാമിലും പോസ്റ്റ് ഇടുകയല്ല വേണ്ടത്. 911 എന്ന നമ്പറിൽ വിളിച്ച് പറയണമെന്നും ജോർജ്ജിയ പൊലീസ് വ്യക്തമാക്കി.

ട്രെൻഡിങ് ലിസ്റ്റിലാണ് വെളുത്ത വാനുകളെക്കുറിച്ചുള്ള പോസ്റ്റുകൾ ഇടം പിടിക്കുന്നത്. ലക്ഷക്കണക്കിനു പേരാണ് ഇവ പ്രചരിപ്പിച്ചത്. 2016 ൽ ആയിരുന്നു ഇത്തരത്തിലെ ആദ്യ പോസ്റ്റ്. തന്റെ വീടിനു മുന്നിൽ പതിവായി കാത്തുനിൽക്കുന്ന വെളുത്ത വാനിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു സ്ത്രീയാണ് അന്ന് രംഗത്തു വന്നത്. മാധ്യമങ്ങൾ ഈ സ്ത്രീയെ സമീപിച്ചുവെങ്കിലും തെളിവില്ലെന്നും തന്നെ സ്നേഹിക്കുന്നവർക്കു താക്കീത് നൽകുകയെന്നതായിരുന്നു ലക്ഷ്യമെന്നും അവർ പറഞ്ഞു.

മാഫിയ സംഘങ്ങൾ ഇത്തരം പ്രചാരണം നടത്തുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. 2000 ൽ മാത്രമാണ് മനുഷ്യക്കടത്ത് യുഎസിൽ നിയമം മൂലം നിരോധിച്ചത്. 2018 ൽ മനുഷ്യക്കടത്തിൽ മെക്സിക്കോയ്ക്കും ഫിലിപ്പീൻസിനും തൊട്ടുപിന്നിലായി മൂന്നാംസ്ഥാനത്തായിരുന്നു യുഎസ്. കലിഫോർണിയ, ടെക്‌സസ്, ഫ്ലോറിഡ, ലാസ്‌വെഗസ്സ് തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം മാഫിയ സംഘങ്ങൾക്കു വേരോട്ടമുള്ളതെന്നു പൊലീസ് വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP