Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ ഇമ്രാൻ ഖാനെതിരെ പ്രതിഷേധം; പാക് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായെത്തിയത് ബലൂച്ച് യുവാക്കൾ; പാക്കിസ്ഥാനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും യുവാക്കളുടെ മുദ്രാവാക്യം

അമേരിക്കയിൽ ഇമ്രാൻ ഖാനെതിരെ പ്രതിഷേധം; പാക് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായെത്തിയത് ബലൂച്ച് യുവാക്കൾ; പാക്കിസ്ഥാനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും യുവാക്കളുടെ മുദ്രാവാക്യം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കയിൽ സന്ദർശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധം.അമേരിക്കയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച് യുവാക്കൾ.പാക്കിസ്ഥാനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും യുവാക്കൾ മുദ്രാവാക്യം മുഴക്കി.

വാഷിങ്ടണിലെ ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ അമേരിക്കയിലുള്ള പാക്കിസ്ഥാനികളെ ഇമ്രാൻ ഖാൻ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം. സീറ്റുകളിൽനിന്ന് എണീറ്റ ശേഷമാണ് ഇവർ മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

തുടർന്ന് മുദ്രാവാക്യം മുഴക്കിയ യുവാക്കളെ പരിപാടി നടക്കുന്നിടത്തുനിന്നും പുറത്താക്കി. മൂന്നുദിവസത്തെ സന്ദർശനത്തിനാണ് ഇമ്രാൻ ഖാൻ അമേരിക്കയിലെത്തിയത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഇമ്രാന്റെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.

യുഎസ് സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു പ്രോട്ടോക്കോൾ ഓഫിസർ മാത്രമാണ് ഇമ്രാനെ സ്വീകരിക്കാൻ എത്തിയത്. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ ഏയർവേയ്‌സ് വിമാനത്തിലാണ് ഇമ്രാൻ ഖാൻ യുഎസിലെത്തിയത്. യുഎസിലെ പാക്ക് അംബാസഡർ ആസാദ് മജീദ് ഖാന്റെ ഔദ്യോഗിക വസതിയിലാണ് താമസം.

ട്രംപ് പാക്കിസ്ഥാനെ വിമർശിച്ചതിനു പിന്നാലെ തടസപ്പെട്ട യുഎസ് പാക്ക് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ഇമ്രാൻ ഊന്നൽ നൽകുന്നത്. നുണകളും വഞ്ചനയും മാത്രമാണ് യുഎസിന് പാക്കിസ്ഥാൻ നൽകിയിട്ടുള്ളതെന്ന ട്രംപിന്റെ വിമർശനത്തിനു പിന്നാലെ ഭീകര വിരുദ്ധ പോരാട്ടത്തിന് പാക്കിസ്ഥാനു നൽകിയിരുന്ന സഹായം യുഎസ് നിർത്തലാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP