Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാഖിനെ നടുക്കി ഇരട്ട ചാവേർ സ്‌ഫോടനം; 13 ലേറെ പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; മരണസംഘ ഉയർന്നേക്കും; പന്ത്രണ്ടോളം പേർക്ക് ഗുരുതര പരിക്ക്

ഇറാഖിനെ നടുക്കി ഇരട്ട ചാവേർ സ്‌ഫോടനം; 13 ലേറെ പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; മരണസംഘ ഉയർന്നേക്കും; പന്ത്രണ്ടോളം പേർക്ക് ഗുരുതര പരിക്ക്

ന്യൂസ് ഡെസ്‌ക്‌

ബാഗ്ദാദ്: ഇറാഖിനെ നടുക്കി തലസ്ഥാന നഗരിയിൽ ചാവേർ സ്‌ഫോടനം. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ഇതിനോടകം 13ൽ അധികം പേർ കൊല്ലപ്പെട്ടുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

ടൈറാൻ സ്‌ക്വയറിന് സമീപമുള്ള തിരക്കുള്ള മാർക്കറ്റിലാണ് സ്‌ഫോടനം നടന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഹസീം അൽ-അസാവി ഇറാഖി ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. സ്‌ഫോടനത്തിൽ പത്തൊമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഇരട്ടിയിലധികം ഉയർന്നേക്കാമെന്നാണ് സൂചനകൾ.

അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനായി കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ തലസ്ഥാനത്ത് ക്രമീകരിക്കുകയാണ്.

ഇറാഖിൽ കഴിഞ്ഞ വർഷങ്ങളിലായി ചാവേർ സ്‌ഫോടനങ്ങൾ കുറവായിരുന്നു എന്നതുകൊണ്ട് തന്നെ സ്‌ഫോടനത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുമെന്ന് സേന അറിയിച്ചു. ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

2019 ജൂണിലാണ് ചാവേർ ആക്രമണം ഇറാഖിൽ അവസാനമായി നടന്നത്. അന്ന് നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ യു.എസ് സാന്നിധ്യത്തിനെതിരെ സായുധ പോരാട്ടങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. യു.എസ് എംബസി ലക്ഷ്യം വച്ചാണ് ഇത്തരം ആക്രമണങ്ങൾ നടന്നിട്ടുള്ളത്.

ഒക്ടോബറിൽ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾ അനൗപചാരികമായി ഉടമ്പടിയിൽ എത്തിച്ചേർന്നതിന് ശേഷമാണ് ആക്രമണത്തിന്റെ തോത് കുറഞ്ഞത്.

2017ൽ ഐ.എസ്‌ഐ.എല്ലിനെ പരാജയപ്പെടുത്തിയതായി ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഐ.എസ്‌ഐ.എൽ ഗ്രൂപ്പുകൾ ഇപ്പോഴും രഹസ്യമായി ഇറാഖിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP