Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാഫ്ത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിൻസ് മികച്ച നടൻ

ബാഫ്ത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിൻസ് മികച്ച നടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ : 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (ബാഫ്ത) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ആന്റണി ഹോപ്കിൻസിനെ തെരഞ്ഞെടുത്തു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ദ ഫാദർ സ്വന്തമാക്കി. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസെ മക്ഡോർമാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

മറ്റു പുരസ്‌കാരങ്ങൾ ;

മികച്ച ചിത്രം - നൊമാഡ്‌ലാൻഡ്
മികച്ച സഹനടി- യൂ യോൻ ജുങ്ങ് (മിനാരി)
മികച്ച സഹനടൻ- ഡാനിയേൽ കലൂയ്യ (ജൂഡാസ് ആൻഡ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതർ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചർ
മികച്ച ആനിമേറ്റഡ് ചിത്രം- സോൾ
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്ലാൻഡ്)
മികച്ച അവലംബിത തിരക്കഥ- എമറാൻഡ് ഫെന്നെൽ (പ്രോമിസിങ് യങ്ങ് വുമൺ)
മികച്ച ഒറിജിനൽ സ്‌കോർ- സോൾ
മികച്ച ഛായാഗ്രാഹകൻ- നൊമാഡ്ലാൻഡ്
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച മെയ്‌ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റൽ
മികച്ച സ്പെഷ്യൽ വിഷ്വൽ എഫക്ട്- ടെനെറ്റ്

ഇന്ത്യയിൽനിന്നുള്ള ദ വൈറ്റ് ടൈഗർ എന്ന ചിത്രത്തിലെ ആദർശ് ഗൗരവ് മികച്ച നടനുള്ള മത്സരപട്ടികയിൽ ഇടം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP