Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവജാത ശിശുവിനും കൊറോണ ബാധ; വുഹാനിൽ ജനിച്ച കുഞ്ഞിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ജനിച്ച് 30 മണിക്കൂറിനുള്ളിൽ

നവജാത ശിശുവിനും കൊറോണ ബാധ; വുഹാനിൽ ജനിച്ച കുഞ്ഞിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ജനിച്ച് 30 മണിക്കൂറിനുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ചൈനയിൽ നവജാത ശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂറിനുള്ളിലാണ് കുഞ്ഞിന് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വൂഹാനിലാണ് സംഭവം. കൊറോണ ബാധ സ്ഥിരീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്രസവിക്കുന്നതിന് മുമ്പേ, കുഞ്ഞിന്റെ അമ്മയുടെ കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴിയാകാം കുഞ്ഞിന് കൊറോണ വൈറസ് ബാധയേറ്റതെന്നാണ് കരുതപ്പെടുന്നത്. ഗർഭാവസ്ഥയിലോ, ജനിച്ചതിന് തൊട്ടുശേഷമോ ആകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഡിസംബർ മാസം മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഇതിനോടകം അഞ്ഞൂറോളം പേർക്കാണ് ജീവൻ നഷ്ടമായത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP