Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് സംഭാവന നൽകിയവരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; ഇന്ത്യക്കാരനായ വിപ്രോ സ്ഥാപകൻ അസിം പ്രേംജി മൂന്നാം സ്ഥാനത്ത്

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് സംഭാവന നൽകിയവരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; ഇന്ത്യക്കാരനായ വിപ്രോ സ്ഥാപകൻ അസിം പ്രേംജി മൂന്നാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ കടുത്ത പരിശ്രമത്തിലാണ്. വൈറസ് വ്യാപനം തടയാനും ​രോ​ഗത്തിന് മരുന്ന് കണ്ട് പിടിക്കാനും മാത്രമല്ല, തകർന്ന് പോയ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ഭരണകൂടങ്ങളുടെ മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സാമ്പത്തികമായി ജനങ്ങളെയും സർക്കാരുകളെയും സഹായിക്കാൻ നിരവധി ആളുകൾ തയ്യാറായിരുന്നു. ഇപ്പോൾ, ലോകത്ത് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി സംഭാവനകൾ നൽകിയ വ്യക്തികളുടെ പട്ടിക ഫോബ്സ് മാസിക പുറത്ത് വിട്ടു. ഇന്ത്യക്കാരനായ വിപ്രോ സ്ഥാപകൻ അസിം പ്രേംജി പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചു. ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനും അസിം പ്രേംജി തന്നെ.

ട്വിറ്റർ സിഇഒ ജാക് ഡോർസിയാണ് ഫോബ്‌സ് പട്ടികയിൽ ഒന്നാമതുള്ളത് ഒരു ബില്യൺ ഡോളറാണ്(ഏകദേശം 7549 കോടിരൂപ) ജാക് ഫോർസി കോവിഡിനെ നേരിടാൻ സംഭാവനയായി നൽകിയത്. രണ്ടാം സ്ഥാനത്തുള്ളവരേക്കാൾ ഏതാണ്ട് നാലിരട്ടിയോളം അധികം തുക ജാക്ക് ഫോർസി നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയം. രണ്ടാം സ്ഥാനത്തുള്ളത് ബിൽഗേറ്റ്‌സും ഭാര്യ മെലിൻഡ ഗേറ്റ്‌സുമാണ്. ഗേറ്റ്‌സ് ദമ്പതികൾ 255 മില്യൺ ഡോളറാണ്(1925 കോടിരൂപ) ഇവരുടെ സംഭാവന.

ഏപ്രിൽ തുടക്കത്തിൽ ആകുമ്പോഴേക്കും അസിംപ്രേംജി 1,125 കോടി രൂപയാണ് കോവിഡ് പ്രതിരോധത്തിനായി സംഭാവന നൽകിയത്. കോവിഡ് ചികിത്സക്കും മറ്റു ആരോഗ്യ സേവനങ്ങൾക്കുമാണ് പ്രധാനമായും അസിം പ്രേംജിയുടെ സംഭാവന ലഭിച്ചത്. കൂട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അദ്ദേഹം സഹായങ്ങൾ നൽകിയിട്ടുണ്ട്.

ആകെ നൽകിയ 1125 കോടിയിൽ 1000 കോടി രൂപ അസിം പ്രേംജി ഫൗണ്ടേഷനാണ് സംഭാവന നൽകിയത്. വിപ്രോ 100 കോടിരൂപയും വിപ്രോ എന്റർപ്രൈസസ് 25 കോടിരൂപയും കോവിഡിനെതിരായ പോരാട്ടത്തിലേക്ക് സംഭാവന നൽകി. ഫോബ്‌സ് പട്ടിക പ്രകാരം ലോകമെങ്ങുമുള്ള 77 ശതകോടീശ്വരന്മാരാണ് കോവിഡിനെതിരായ പോരാട്ടത്തിലേക്ക് ഏപ്രിൽ അവസാനം വരെ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP