Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറു ജീവികളേയും പക്ഷികളേയും ഭക്ഷണമാക്കി പൂച്ചകൾ; 60 ലക്ഷം പൂച്ചകൾ തെരവിലുണ്ടെന്ന കണക്കുകൾക്ക് പിന്നാലെ അടുത്ത വർഷത്തിനകം 20 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയ; ജീവികളുടെ വംശനാശത്തിന് കാരണം പൂച്ചകൾ പെരുകിയതല്ലെന്നും വന നശീകരണവും നഗരവത്കരണവുമാണെന്നും പരിസ്ഥിതിവാദികൾ

ചെറു ജീവികളേയും പക്ഷികളേയും ഭക്ഷണമാക്കി പൂച്ചകൾ; 60  ലക്ഷം പൂച്ചകൾ തെരവിലുണ്ടെന്ന കണക്കുകൾക്ക് പിന്നാലെ അടുത്ത വർഷത്തിനകം 20 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയ; ജീവികളുടെ വംശനാശത്തിന് കാരണം പൂച്ചകൾ പെരുകിയതല്ലെന്നും വന നശീകരണവും നഗരവത്കരണവുമാണെന്നും പരിസ്ഥിതിവാദികൾ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: പൂച്ചകളുടെ ജനസംഖ്യ നോക്കിയാൽ മിക്ക രാജ്യങ്ങളിലും ഒരു ശരാശരി കണക്ക് മാത്രമേ പുറത്ത് വരൂ. എന്നാൽ ഓസ്‌ട്രേലിയ എന്ന രാജ്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഈ രാജ്യത്ത് പൂച്ചകളുടെ കണക്ക് നോക്കിയാൽ ഏവരും ഞെട്ടും. രാജ്യത്ത് 60 ലക്ഷം പൂച്ചകൾ ഉണ്ടെന്ന കണക്കിന് പിന്നാലെയാണ് ഇവയിൽ 20 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. രാജ്യത്ത് എലികൾ വംശനാശ ഭീഷണി നേരിടുകയാണെന്നും പൂച്ചകളുടെ ശല്യം മൂലം ബ്രഷ് ടെയ്ൽഡ് റാബിറ്റ് റാറ്റ്, ഗോൾഡൻ ബാന്റികൂട്ട് എന്നീ എലികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി കുറയുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്മാർ 17ാം നൂറ്റാണ്ടിലാണ് പൂച്ചകളെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടു വന്നത്. ഇത് ക്രമാതീതമായി പെറ്റുപെരുകി നാട്ടിലിറങ്ങി മറ്റ് ജീവികളെ ഉപദ്രവിക്കാൻ ആരംഭിച്ചുവെന്നും ചെറിയ പ്രാണികളേയും പ്രാവുകൾ അടക്കമുള്ള പക്ഷികളേയും ഭക്ഷണമാക്കുകയാണെന്നും അധികൃതർ പറയുന്നു. ഓസ്ട്രേലിയയിൽ മാത്രമല്ല അയൽരാജ്യമായ ന്യൂസിലൻഡിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കിൽ മറ്റ് ചെറുജീവജാലങ്ങൾ നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓസ്ട്രേലിയയിൽ മാത്രം ഏതാണ്ട് 20 ഇനം സസ്തനികൾ വംശനാശഭീഷണിയുടെ വക്കിലാണ്. 2015 ലാണ് ഓസ്ട്രേലിയൻ ഗവൺമെന്റ് അലഞ്ഞ് തിരിഞ്ഞു നടക്കുന്ന പൂച്ചകളെ കൊല്ലാനുള്ള പദ്ധതി ഒരുക്കിയത്. ആദ്യവർഷത്തിൽ തന്നെ രണ്ട് ലക്ഷത്തോളം പൂച്ചകളെ കൊന്നൊടുക്കിയെന്നാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ കെണിവെച്ച് പിടിച്ചും വെടിവെച്ചുമാണ് പൂച്ചകളെ കൊന്നതെങ്കിൽ ഇപ്പോൾ വിഷം കലർത്തിയ ഭക്ഷണം നൽകിയാണ് ഇവയെ കൊല്ലുന്നത്.

കോഴിയുടേയും കംഗാരുവിന്റെയും ഇറച്ചി പാകം ചെയ്ത് വിഷം കലർത്തിയ ശേഷം വ്യോമമാർഗം ഈ ജീവികളുടെ സഞ്ചാരപാതകളിൽ കൊണ്ടിടുകയാണ് ചെയ്യുന്നത്. ഇത് ഭക്ഷിച്ച് 15 മിനിറ്റിനുള്ളിൽ പൂച്ച ചാവുകയാണ് പതിവ്. മറ്റ് ജീവിവർഗങ്ങളെ സംരക്ഷിക്കാനായി പൂച്ചകളെ കൊന്നൊടുക്കുന്നതിനെതിരെ പരിസ്ഥിതിവാദികൾ രംഗത്തെത്തിയിട്ടുണ്ട്. ജീവിവർഗങ്ങളുടെ നാശത്തിന് കാരണം പൂച്ചകളുടെ ആക്രമണം മാത്രമല്ലെന്നാണ് ഇവരുടെ വാദം. വൻതോതിലുള്ള നഗരവത്കരണം, വനനശീകരണം, ഖനനം എന്നിവയും ജീവികളുടെ വംശനാശത്തിന് കാരണമായേക്കുമെന്ന് ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP