Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടു വയസുകാരിയായ മകളെ തലോടിയത് അതിരു കടന്നോ? ഓസ്‌ട്രേലിയയുടെ മുൻ ഫുട്‌ബോൾ താരം വിവാദത്തിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

എട്ടു വയസുകാരിയായ മകളെ തലോടിയത് അതിരു കടന്നോ? ഓസ്‌ട്രേലിയയുടെ മുൻ ഫുട്‌ബോൾ താരം വിവാദത്തിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

സിഡ്‌നി: വിരമിച്ച കളിക്കാർക്കുള്ള ഫുട്‌ബോൾ മത്സരത്തിനു മുമ്പ് ദേശീയഗാനം ആലപിക്കുമ്പോൾ മകളെ തലോടിയ കളിക്കാരന്റെ നടപടി വിവാദത്തിൽ. എട്ടു വയസുകാരിയായ മകളെ തലോടിയ മുൻ ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രേഗ് ഫോസ്റ്ററാണ് വിവാദത്തിലായത്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ എ.എൻ.എസ് സ്‌റ്റേഡിയത്തിലാണു വിരമിച്ച കളിക്കാർക്കുള്ള മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെയുള്ള ലൈനപ്പിൽ എട്ട് വയസുകാരി മകളുടെ തൊട്ട് പിന്നിൽ നിന്ന് ഫോസ്റ്റർ തലോടുകയായിരുന്നു.

സോഷ്യൽ മീഡിയയും കായികലോകവും വിവാദം ഏറ്റെടുത്തതോടെ താരം തന്റെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് വിവാദം രൂക്ഷമായത്.

40,000 ഓളം കാണികൾ നോക്കി നിൽക്കെയാണ് മകളുടെ ശരീരത്തിൽ ഫോസ്റ്റർ തലോടിയത്. വീഡിയോ വൈറലായതോടെ കടുത്ത ഭാഷയിലാണ് ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്. നിരവധി മോശം കമന്റുകളും വന്നു. ഇതോടെ താരം ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാമെന്നും താൻ സ്‌നേഹപൂർവം മകളെ തലോടുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് ഫോസ്റ്റർ വിശദീകരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP