Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രസൽസ് കഴിഞ്ഞു; ഇനി ലക്ഷ്യം ഗാത്വിക്ക്; ലണ്ടൻ എയർപോർട്ട് ആക്രമിക്കാൻ ഉത്തരവു കാത്ത് അനേകം ജിഹാദികൾ ബ്രിട്ടനിൽ തന്നെ കഴിയുന്നതായി റിപ്പോർട്ട്

ബ്രസൽസ് കഴിഞ്ഞു; ഇനി ലക്ഷ്യം ഗാത്വിക്ക്; ലണ്ടൻ എയർപോർട്ട് ആക്രമിക്കാൻ ഉത്തരവു കാത്ത് അനേകം ജിഹാദികൾ ബ്രിട്ടനിൽ തന്നെ കഴിയുന്നതായി റിപ്പോർട്ട്

ബ്രസൽസിൽ ഐസിസ് തീവ്രവാദികൾ നടത്തിയ വിജയകരമായ ആക്രമണം ആഘോഷിച്ചു കൊണ്ടു ബ്രിട്ടീഷുകാരനായ ജിഹാദി ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തി. ബ്രസൽസിലെ ആക്രമണം കഴിഞ്ഞുവെന്നും ഇനി തങ്ങളുടെ ലക്ഷ്യം ലണ്ടനിലെ ഗാത്വിക്ക് എയർപോട്ടാണെന്നുമാണു ജിഹാദി ഇതിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഗാത്വിക്ക് ആക്രമിക്കാൻ ഉത്തരവു കാത്ത് അനേകം ജിഹാദികൾ ബ്രിട്ടനിൽ തന്നെ കഴിയുന്നതായും റിപ്പോർട്ടുണ്ട്. ബ്രസൽസിൽ നടത്തിയതു പോലുള്ള ആക്രമണത്തിന്റെ തനിപ്പകർപ്പാണു ഗാത്വിക്കിലും നടത്താൻ ആലോചിക്കുന്നതെന്നാണു ബ്രിട്ടീഷ് ജിഹാദി വെളിപ്പെടുത്തിയിരിക്കുന്നത്. ഐസിസിനു വേണ്ടി ഇറാഖിൽ പോരാടിയ ജിഹാദിയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളത്തിൽ സിറിയയിൽ നിന്നുമയക്കുന്ന ഐസിസ് സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചാണു കൂട്ടക്കൊല നടത്തുകയെന്നും ബ്രിട്ടീഷ് ജിഹാദി ഭീഷണി മുഴക്കിയിരിക്കുന്നു. വ്യാജപേരിൽ ഇത്തരം ഭീഷണികൾ മുഴക്കിയ ജിഹാദി ആത്മഹത്യാ ബോംബിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അൽ-അൽബേനിയെന്നാണ് ഈ ബ്രിട്ടീഷ് ജിഹാദി സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ അൽബേനിയൻ പാരമ്പര്യത്തെക്കുറിച്ച് ഇയാൾ സൂചനകൾ നൽകുന്നുമുണ്ട്. ഇയാൾ ലണ്ടൻ കാരനാണെന്നാണു കരുതുന്നത്. ബ്രസൽസിൽ ഐസിസ് ആക്രമണം നടത്തി 35 പേരെ കൊലപ്പെടുത്തിയതിനു ശേഷം ഇയാൾ ഇതിന്റെ സന്തോഷം രേഖപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ഐസിസ് സ്ലീപ്പർ സെല്ലുകൾ ഗാത്വിക്കിൽ ബോംബ് പൊട്ടിക്കാനുള്ള ഉത്തരവ് കാത്തിരിക്കുകയാണെന്നാണ് ഇയാൾ ഭീഷണി മുഴക്കിയിരിക്കുന്നത്. തന്നെ തിരിച്ചറിയാതിരിക്കാനായി നിരവധി തവണ ഇയാൾ തന്റെ സോഷ്യൽ മീഡിയ യൂസർ നെയിം മാറ്റിയതായി തെളിഞ്ഞിട്ടുണ്ട്. തന്റെ ബയോഗ്രഫി വിശദീകരിക്കാൻ ഏയറോ പ്ലെയിൻ, തീ, സ്ഫോടനം എന്നിവയുടെ ഇമോട്ടിക്കോണുകളാണ് ഇയാൾ കൊടുത്തിരിക്കുന്നത്. ഇപ്പോൾ ബയോഗ്രാഫിയിൽ ഗാത്വിക്ക് എന്ന വാക്കു മാത്രമാണുള്ളത്. ബ്രിട്ടീഷ് വിമാനത്താവളത്തിൽ ബ്രസൽസിനു സമാനമായ ആക്രമണം നടത്തുന്നതിനുള്ള ഇയാളുടെ ആഗ്രഹമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

സെക്യൂരിറ്റി സർവിസുകൾ തന്നെ നിരീക്ഷിക്കുന്നതിനാൽ താൻ പേരു മാറ്റുകയാണെന്നു മറ്റൊരു ഇൻസ്റ്റാഗ്രാം യൂസറുമായുള്ള ആശയവിനിമയത്തിൽ ഈ ജിഹാദി വെളിപ്പെടുത്തിയിരിക്കുന്നത്. വാഷിങ്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നീരീക്ഷണത്തിലുള്ള ആളാണ് മറ്റെ യൂസർ.കുഫറുകൾ അഥവാ അവിശ്വാസികൾ ഈ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇയാൾ തമാശ രൂപത്തിൽ വെളിപ്പെടുത്തിയത്. ഡ്രോണുകളും മറ്റുമുപയോഗിച്ച് പാശ്ചാത്യ ശക്തികൾക്കു തങ്ങളെ നശിപ്പിക്കാനാവില്ലെന്നും അല്ലാഹു അവരുടെ ഹൃദയങ്ങളിൽ ഭയം നിറയ്ക്കുമെന്നും അവരുടെ തലയറുക്കുന്നതിനുള്ള കരുത്ത് അല്ലാഹു തങ്ങൾക്കു നൽകുമെന്നുമാണ് അൽബേനി കടുത്ത ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആത്മവിശ്വാസം ഏവരെയും ഞെട്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ ഇത്തരം ഭീഷണികളെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.

ഇത്തരം ഭീഷണികളെ ഗൗരവമായി കാണണമെന്നാണ് റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർനാഷണൽ സെക്യൂരിറ്റി സ്റ്റഡീസിന്റെ ഡയറക്ടറായ റാഫെല്ലോ പാന്റുകി പറയുന്നത്. ഈ അക്കൗണ്ടിന്റെ അജ്ഞാതാവസ്ഥ തുടരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഭീഷണി യാഥാർത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP