Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്രം ഓഫീസിൽ കയറിയ തോക്കുധാരി വെടി ഉതിർത്തു; മാധ്യമപ്രവർത്തകർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു; ഇരുപത് പേർക്ക് പരിക്ക്; അമേരിക്കയിലെ മേരിലാൻഡിലെ കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം അവ്യക്തം

പത്രം ഓഫീസിൽ കയറിയ തോക്കുധാരി വെടി ഉതിർത്തു; മാധ്യമപ്രവർത്തകർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു; ഇരുപത് പേർക്ക് പരിക്ക്; അമേരിക്കയിലെ മേരിലാൻഡിലെ കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം അവ്യക്തം

മേരിലാൻഡ്: പെട്ടന്നുണ്ടാകുന്ന പ്രകോപനത്തിൽ അമേരിക്കയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പോലും തോക്കുമായെത്തി സഹപാഠികളെ വെടിവെച്ചിടുന്ന കാഴ്‌ച്ച അവിടെ പതിവാണ്. എന്നാൽ, ഇപ്പോൾ മാധ്യമ ലോകത്തെ ഞെട്ടിച്ച ഒരു ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ മാധ്യമ സ്ഥാപനത്തിൽ കയറിയ അക്രമി വെടിയുതിർത്തതോടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകർ അടക്കമുള്ളവർ കൊല്ലപ്പെട്ടു. മേരിലാൻഡിലെ അന്നാപൊളിസിലാണ് വെടിവെപ്പ് നടന്നത്. അഞ്ച് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക പത്രമായ കാപ്പിറ്റൽ ഗസറ്റെയുടെ ഹെഡ്ക്വാർട്ടേഴ്സിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം വൈകിട്ട് 3.30 നായിരുന്നു സംഭവം. നിരവധി പേർക്ക് വെടിയേറ്റുവെന്നും ചിലർ മരിച്ചിട്ടുണ്ടാകാമെന്നും ദൃക്സാക്ഷികൾ പറയുന്നു. തോക്കുമായെത്തിയ ഒരാൾ പത്രത്തിന്റെ ജീവനക്കാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. അക്രമിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ഷോട്ട് ഗൺ ഉപയോഗിച്ച് രണ്ട് റൗണ്ട് നിറയൊഴിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

സംഭവം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ചയാൾ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഷോട്ഗൺ ഉപയോഗിച്ചാണ് ഇയാൾ വെടിയുതിർത്തതെന്നും റിപ്പോർട്ടുകളുണ്ട്. അനാപൊളിസിലെ 888 ബെസ്റ്റ്‌ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചു.

ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ആരെല്ലാം മരിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ വെടിവയ്പ് ഏറെ ഭീകരമാണെന്നും ഫിൽ ഡേവിസ് ട്വീറ്റ് ചെയ്തു. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്‌പെന്നും ഫിൽ കുറിച്ചു. ഓഫിസിനകത്ത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞു.

പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങൾക്കും പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്‌ഫോടക വസ്തു ആണിതെന്ന സംശയത്തിൽ ബോംബ് സ്‌ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.

'ദ് ബാൾട്ടിമോർ സൺ' മീഡിയ ഗ്രൂപ്പിന്റെ കീഴിലാണു ക്യാപിറ്റൽ ഗസറ്റിന്റെ പ്രവർത്തനം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP