Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതീതീവ്ര ശൈത്യത്തിലും മഞ്ഞുവീഴ്ചയിലും ന്യൂയോർക്കിൽ ഏഴ് മരണം; 200ലധികം വിമാന സർവീസുകൾ നിർത്താലാക്കി;ശീതക്കാറ്റിന്റെ പശ്ചാത്തലത്തിൽ 15 സംസ്ഥാനങ്ങൾക്ക് അലർട്ട്; ശൈത്യഅവധിയിക്ക് നാട്ടിലേക്ക് മടങ്ങേണ്ടവർ പലരും കുടുങ്ങി; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാലമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അതീതീവ്ര ശൈത്യത്തിലും മഞ്ഞുവീഴ്ചയിലും ന്യൂയോർക്കിൽ ഏഴ് മരണം; 200ലധികം വിമാന സർവീസുകൾ നിർത്താലാക്കി;ശീതക്കാറ്റിന്റെ പശ്ചാത്തലത്തിൽ 15 സംസ്ഥാനങ്ങൾക്ക് അലർട്ട്; ശൈത്യഅവധിയിക്ക് നാട്ടിലേക്ക് മടങ്ങേണ്ടവർ പലരും കുടുങ്ങി; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാലമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

അൽബനി: ന്യൂയോർക്കിലെ അതീതീവ്ര ശൈത്യത്തിലും മഞ്ഞുവീഴ്ചയിലും ഏഴുപേർ കൊല്ലപ്പെട്ടു. ശൈത്യം കനത്തതോടെ 125 മില്യൻ ജനങ്ങൾ പലായനം ചെയ്യേണ്ട ഗതിയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. ടെർ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ 15 സംസ്ഥാനങ്ങൾക്ക് അലർട്ട് നൽകിയിരിക്കുകയാണ്. പശ്ചിമതീരത്ത് ഒരു ചുഴലിക്കാറ്റ് വീശുകയും ഇവിടെ നിന്ന് കഴിക്ക് ദിശയിലേക്ക് കാറ്റ് ശക്തി പ്രാപിച്ച് എത്തുകയുമാണ് ഇപ്പോൾ.

ചൊവ്വാഴ്ച പത്ത് മുതൽ 20 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് കാലാവസ്ഥാ പ്രവചനം. പെൻസിൽ വാനിയ മുതൽ മെയ്ൻ വരെ അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടും. ശൈത്യകാല അവധി ആഘേഷിക്കാൻ നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരടക്കമുള്ളവരുടെ കാര്യവും പ്രതിസന്ധിയിലാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ വരെ യു.എസിനകത്ത് നിന്നോ പുറത്തു നിന്നോയുള്ള 200ലധികം വിമന സർവീസുകളാണ് നിർത്തലാക്കിയത്. നൂറിലധികം വിമാന സർവീസുകൾ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും കാരണം വൈകി. ന്യൂയോർക്ക് ബോസ്‌റ്റോൺ എയർപോർട്ടിലെ പല വിനമാനങ്ങളും റദ്ദാക്കിയവയിൽപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനത്തെതുടർന്നുണ്ടായ കൊടുങ്കാരറ്റിനെ സ്റ്റോം എസൈക്കിൾ എന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശേഷിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ 30 സംസ്ഥാനങ്ങളിലായി കൊടുംങ്കാറ്റും മഞ്ഞുവീഴ്ചയും പ്രത്യാക്രമണങ്ങൾ സൃഷ്ടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഭയങ്കരമായ മഞ്ഞു വീഴ്ചയിലൂടെയാമ് അമേരക്കി കടന്ന് പോകുന്നത്. മഞ്ഞു വീഴാത്ത സംസ്ഥാനങ്ങളിൽ പോലും കനത്ത മഞ്ഞു വീഴ്ചയാണ് ഉള്ളത്. ശക്തമായ മഞ്ഞു വീഴ്ചയിൽ ഏഴ് പേർ മരിച്ചു. 30 സംസ്ഥാനങ്ങളിലെ 12 കോടി ജനങ്ങളെ മഞ്ഞും തണുപ്പും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. അതിശക്തമായ മഞ്ഞു വീഴ്ചയെ തുടർന്ന് രാജ്യത്ത് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. 15 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയും പടിഞ്ഞാറൻ തീരത്തും കിഴക്കൻ തീരത്തും 20 ഇഞ്ച് വരെ മഞ്ഞു വീഴുമെന്നാണ് കണക്കു കൂട്ടൽ. താങ്ക്‌സ് ഗിവിങ് ഹോളിഡേയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് മഞ്ഞു വീഴ്ച പേടി സ്വപ്നമായി മാറി.

തിങ്കളാഴ്ച മാത്രം 200 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്. 100ൽ പരം വിമാനങ്ങൾ വൈകി പറന്നു. ന്യൂയോർക്കിലും ബോസ്റ്റണിലുമാണ് കൂടുതൽ വിമാനങ്ങളും റദ്ദ് ചെയ്തത്. 30 സംസ്ഥാനങ്ങളിലെ 12 കോടി അമേരിക്കക്കാരെ മഞ്ഞും തണുപ്പും ദോഷമായി ബാധിച്ചിട്ടുണ്ട്. മസാച്യുസെറ്റ്‌സ്, ന്യയോർക്ക് വെർഡമോണ്ട് എന്നിവിടങ്ങളിൽ കാൽപാദത്തിനും മുകളിലായിരുന്നു മഞ്ഞു വീണത്.

അമേരിക്കയിൽ ഏഴും കാനഡയിൽ ഒരു മരണവുമാണ് സംഭവിച്ചിരിക്കുന്നത്. മരിച്ചവരിൽ കൂടുതലും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. അരിസോണയിൽ മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടികൾ ഒലിച്ചു പോയതായും റിപ്പോർട്ട് ഉണ്ട്. മഞ്ഞിൽ തെന്നി വീണും തലയിടിച്ചുമാണ് ചിലർ മരിച്ചത്. റോഡുകളെല്ലാം അപകടകരമായ അവസ്ഥയിലാണ്. മഞ്ഞ് പെയ്തിറങ്ങി കൊണ്ടിരിക്കുന്നതിനാൽ ഇവ വൃത്തിയാക്കാനും സാധിക്കാത്ത അവസ്ഥയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP