Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിച്ച ആസിയ ബീവിയുടെ ഭർതൃ സഹോദരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കർഷകനായ യൂനസ് മാഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ജോലിക്ക് പോയി മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: കൊലപാതകത്തിന് പിന്നിൽ ഭാര്യയും കാമുകനുമെന്ന് റിപ്പോർട്ട്

മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിച്ച ആസിയ ബീവിയുടെ ഭർതൃ സഹോദരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കർഷകനായ യൂനസ് മാഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ജോലിക്ക് പോയി മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: കൊലപാതകത്തിന് പിന്നിൽ ഭാര്യയും കാമുകനുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഷെയ്ക്ക്പുര: പാക്കിസ്ഥാനിൽ വധഭീഷണി പേടിച്ച് കാനഡയിലേക്ക് നാടുവിട്ട ക്രിസ്ത്ര്യൻ യുവതി ആസിയാ ബീവിയുടെ ഭർതൃസഹോദരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ഷെയ്ഖ്പുരയിലുള്ള ഒരു പാടത്തു നിന്നും തിങ്കളാഴ്ചയാണ് യൂനസ് എന്ന സഹോദരന്റെ മൃതദേഹം കണ്ടെടുത്തത്. മുഹമ്മദ് സുൽഫിക്കർ അലി എന്ന മുസൽമാന്റെ പാടത്ത് ജോലി ചെയ്യുന്ന യൂനസിനെ ഞായറാഴ്ച വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി. തുടർന്നാണ് തിങ്കളാഴ്ച രാവിലെ കഴുത്ത് മുറിച്ച നിലയിൽ പാടത്തു നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

കൊലപാകത്തിന് പിന്നിൽ ഇയാളുടെ ഭാര്യയും കാമുകനുമാണെന്നാണ് പൊലീസ് റിപ്പോർട്ട്. യൂനസിന്റെ സഹോദരനായ ജോർജും പൊലീസിൽ ഇയാളുടെ ഭാര്യ നജ്മയ്ക്കും കാമുകൻ ഇഫ്രാനുമെതിരെ മൊഴി നൽകി. ഇരുവരും നാളുകളായി പ്രണയത്തിലാണെന്നും യൂനസ് ഇതിൽ നിന്ന് വിലക്കി എങ്കിലും ഭാര്യ അനുസരിച്ചിരുന്നില്ലെന്നും ജോർജ് പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിന് പിന്നിൽ മതപരമായ വികാരമോ മതപരമായ ആക്രമണമോ അല്ലെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യ നജ്മയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

2009ലാണ് മതനിന്ദാ കുറ്റത്തിന് ആസിയ അറസ്റ്റിലാകുന്നതിന് ആസ്പദമായ സംഭവം നടക്കുന്നത്. അയൽവാസികളായ മുസ്ലിം സ്ത്രീകൾക്കൊപ്പം ഒരു തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു ആസിയ. ക്രിസ്ത്യാനിയായ ആസിയ ഉപയോഗിച്ച പാത്രത്തിലെ വെള്ളം കുടിക്കുന്നത് ഈ മുസ്ലിം സ്ത്രീകൾ നിഷേധിച്ചു. ഇതേ തുടർന്നുണ്ടായ തർക്കത്തിൽ മുഹമ്മദ് നബിയെ ആസിയ അപമാനിച്ചു സംസാരിച്ചു എന്നാണ് ആരോപണം. സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രവാചകനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ജനക്കൂട്ടം ആസിയയെ കുറ്റക്കാരിയാക്കുന്നത്. 2010ൽ ആസിയയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അഞ്ച് മക്കളുടെ അമ്മയായ ആസിയ പ്രവാചകനെ നിന്ദിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞെങ്കിലും അത് ചെവിക്കൊണ്ടില്ല. ഇസ്ലാമിനെ അപമാനിക്കുന്നത് പാക്കിസ്ഥാൻ നിയമ പ്രകാരം ശിക്ഷാർഹമാണ്.

എട്ടു വർഷം ജയിലാണ് ആസിയയുടെ ലോകമെങ്കിലും പുറത്തു നടക്കുന്ന കൊലവിളികൾ കാരണം പുറംലോകത്തേക്ക് ഇറങ്ങാൻ ആസിയയ്ക്കും പേടിയാണ്. നിരക്ഷരർ മുതൽ വിദ്യാഭ്യാസ സമ്പന്നരായവർ വരെ ആസിയയ്ക്ക് നേരെ കൊലവിളികളുമായി തെരുവിലിറങ്ങി. സുപ്രീംകോടതി വിധി ആസിയയ്ക്ക് അനുകൂലമായിട്ടും ഒരു പാവപ്പെട്ട സ്ത്രീയെ അങ്ങനങ്ങ് വെറുതെ വിടാൻ പാക്കിസ്ഥാനിലെ മതമൗലിക വാദികൾക്ക് തീരെ മനസ്സില്ല. തെഹ്രിക്-ഇ-ലബെക്ക് എന്ന് പേരുള്ള സംഘനടയാണ് ആസിയയുടെ മരണത്തിന് മുറവിളി കൂട്ടി മുൻപന്തിയിൽ നിൽക്കുന്നത്. ആസിയയുടെ മരണത്തിൽ കുറഞ്ഞൊന്നും പാവപ്പെട്ട വിശ്വാസികൾ ആഗ്രഹിക്കുന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP