Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ കാറപകടത്തിൽ തലശേരി സ്വദേശിയായ യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് മാടപ്പീടിക പാറാൽ ജിനാൻ വീട്ടിൽ പിഎ അഷീൽ

സൗദിയിൽ കാറപകടത്തിൽ തലശേരി സ്വദേശിയായ യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് മാടപ്പീടിക പാറാൽ ജിനാൻ വീട്ടിൽ പിഎ അഷീൽ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി : സൗദി അറേബ്യയിലെ . ദമ്മാമിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മാടപ്പീടിക പാറാൽ ജിനാൻ വീട്ടിൽ പി.എ. അഷീൽ (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം.

അഷീൽ സഞ്ചരിച്ച കാറിൽ എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പ്രവാസി
സാംസ്‌കാരികവേദി, തനിമ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. മാധ്യമം ദിനപത്രംപാറാൽ ഏജന്റ് സി.എച്ച്. സുലൈമാൻ മാസ്റ്ററുടെയും പി.എ. ജുവൈരിയയുടെയും മകനാണ്.

ഭാര്യ: റുക്സാന. മകൾ: അനബിയ അയാഷ്. സഹോദരങ്ങൾ: പി.എ. അസ്ലം, അസ്ഫരി,
ജുമാനത്ത് സമീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP