Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ ചാരസംഘടനയുടെ തലവൻ സൈനിക മേധാവി പദത്തിലേക്ക്; പാക്ക് സൈന്യത്തിന്റെ തലപ്പത്തേക്കെത്തുന്നത് പുൽവാമ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ; ഇമ്രാൻ ഖാനുമായി കൊമ്പുകോർത്ത അസീം മുനീർ എത്തുന്നത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രത്യേക തീരുമാനപ്രകാരം

പാക്കിസ്ഥാനിൽ ചാരസംഘടനയുടെ തലവൻ സൈനിക മേധാവി പദത്തിലേക്ക്; പാക്ക് സൈന്യത്തിന്റെ തലപ്പത്തേക്കെത്തുന്നത് പുൽവാമ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ; ഇമ്രാൻ ഖാനുമായി കൊമ്പുകോർത്ത അസീം മുനീർ എത്തുന്നത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രത്യേക തീരുമാനപ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

ഇസ്‌ലാമബാദ്:40 ഇന്ത്യൻ ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പാക്കിസ്ഥാന്റെ സൈനിക മേധാവി പദത്തിലേക്കെത്തുന്നു.പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവിയായി പ്രവർത്തിച്ചിരുന്ന ലഫ്. ജനറൽ അസിം മുനീറിനെയാണ് സൈനിക മേധാവിയായി പാക്ക് സർക്കാർ നിയമിച്ചിരിക്കുന്നത്.ആറു വർഷത്തെ സേവനത്തിനുശേഷം നവംബർ 29ന് വിരമിക്കുന്ന നിലവിലെ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയ്ക്കു പകരമാണ് അസിം മുനീറിന്റെ സൈനിക തലവനാവുക.പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി പദത്തിന് പുറമേ മിലിട്ടറി ഇന്റലിജൻസിന്റെ തലവൻ,നോർത്തേൺ കമാൻഡ് കമാൻഡർ എന്നീ നിലകളിലും പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അസീം മുനീർ.

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നിരവധി തവണ കൊമ്പുകോർത്ത ഉദ്യോഗസ്ഥനാണ് അസീം മുനീർ.തെഹ്‌രീക്ഇഇൻസാഫ് തലവനായ ഇമ്രാനും പാക്കിസ്ഥാൻ കൂട്ടുകക്ഷി സർക്കാരുമായുള്ള ഏറ്റുമുട്ടൽ കനക്കുന്നതിനിടയിയിലാണ് ഇമ്രാൻ ഖാന്റെ കണ്ണിലെ കരടായ അസിം മുനീറിനെ സൈനിക മേധാവിയായി നിയമിക്കാനുള്ള പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നിർണായക തീരുമാനമെന്നതും ശ്രദ്ധേയമാണ്.ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയർമാനായി ലഫ്. ജനറൽ സാഹിർ ഷംഷാദ് മിർസയെയും പാക്ക് സർക്കാർ നിയമിച്ചിട്ടുണ്ട്.

നിലവിലെ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുമായി അസിം മുനീർ അടുത്ത അടുപ്പമാണ് പുലർത്തിയിരുന്നത്.നേരത്തേ ഇമ്‌നരാൻ ഖാന്റെ കാലത്ത് ബജ്വയുടെ താത്പര്യപ്രകാരമാണ് അസിം മുനീറിനെ ഐഎസ്‌ഐയുടെ മേധാവിയായി നിയമിച്ചതും.2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമ ജില്ലയിൽസി ആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയപ്പോൾ അസിം മുനീറായിരുന്നു ഐഎസ്‌ഐയുടെ മേധാവി.40 ഇന്ത്യൻ ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. പുൽവാമ ആക്രമണത്തിനു പിന്നാലെ തന്ത്രപരമായ പല കാര്യങ്ങളിലും ഇമ്രാൻ ഖാനുമായി കൊമ്പുകോർത്ത അസിം മുനീറിനെ ഇമ്രാൻ ഖാൻ പുറത്താക്കിയിരുന്നു

അതേ സമയം അസിം മുനീറിന്റെ നിയമനത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും നിയമനം ഭരണഘടാനുസൃതമാണെന്നും പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.ജനറൽ ഖമർ ജാവേദ് ബജ്വയുടെ പിൻഗാമിയാകാൻ ഏറ്റവും യോഗ്യതയുള്ള ആൾ അസിം മുനീറാണെന്നും പാക്ക് പ്രതിരോധമന്ത്രി പറഞ്ഞു.6 വർഷകാലം പാക്ക് സൈനിക മേധാവിയുടെ കസേരയിലിരുന്ന 61 കാരനായ ജനറൽ ബജ്വയുടെ സേവനകാലാവധി നീട്ടിനൽകേണ്ടതില്ലെന്നു പാക്ക് സർക്കാർ തീരുമാനിച്ചതിലൂടെയാണ് അസീം മുനീർ പാക്കിസ്ഥാന്റെ സൈനിക മേധാവി പദത്തിലേക്കെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP