Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നര വർഷത്തിനു ശേഷം ആർതറെ സ്മരിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ജനത; പ്രതീക്ഷിക്കുന്നത് ആയിരങ്ങളെ; കൊലപാതകിയായ രണ്ടാനമ്മയ്ക്ക് ജയിലിൽ ആക്രമണം; ഭക്ഷണത്തിൽ ഉപ്പ് കലർത്തി നൽകി സഹതടവുകാർ

ഒന്നര വർഷത്തിനു ശേഷം ആർതറെ സ്മരിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ജനത; പ്രതീക്ഷിക്കുന്നത് ആയിരങ്ങളെ; കൊലപാതകിയായ രണ്ടാനമ്മയ്ക്ക് ജയിലിൽ ആക്രമണം; ഭക്ഷണത്തിൽ ഉപ്പ് കലർത്തി നൽകി സഹതടവുകാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എന്നെ സ്നേഹിക്കുവാൻ ആരുമില്ല.... ബ്രിട്ടന്റെ മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് ആ കുരുന്നു രോദനം ഇനിയും ഏറെനാൾ നിലനിൽക്കും. രണ്ടാനമ്മയാൽ ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞ് ആർതറിന്റെ മൃതദേശം ഒന്നര വർഷത്തിനുശേഷം അവസാനം സംസ്‌കരിക്കാൻ പോവുകയാണ്. കൊലക്കുറ്റത്തിൽ കൂട്ടുപ്രതിയായ പിതാവ് തോമസ് ഹ്യുഗസ് അവസാനം ആ മൃതദേഹം വിട്ടുകൊടുക്കുന്നതിന് സമ്മതിച്ചതോടെയാണിത്.

16 മാസങ്ങൾക്ക് മുൻപ് പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം ആർതറിന്റെ ശരീരം ലെസ്റ്ററിലെ റോയൽ ഇൻഫേർമറിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള അവകാശത്തെ ചൊല്ലി ഉയർന്നുവന്ന തർക്കമായിരുന്നു ഇതിനു കാരണമെന്ന് ആർതറിന്റെ മുത്തശ്ശി പറഞ്ഞു. ആർതറിന്റെ കൊലപാതകത്തിൽ കൂട്ടുപ്രതിയായ പിതാവ് തോമസ് ഹ്യുഗസിൻ! 21 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

ആർതറിന്റെ സ്വന്തം അമ്മ തന്റെ കാമുകനെ കുത്തിയതിന് ജയിലിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിൽ 2019-ൽ ഉണ്ടായ ഒരു സംഘർഷത്തിനിടെയായിരുന്നു ഇത് സംഭവിച്ചത്. ആർതറിന്റെ ഭൗതിക ശരീരം മറവു ചെയ്യേണ്ടുന്നതിനെ കുറിച്ച് തോമസ് ഹ്യുഗസ്സിന്റെയും ആർതറിന്റെ അമ്മയുടെയും കുടുംബക്കാർ തീരുമാനമെടുക്കട്ടെ എന്നാണ് തോമസ് ഹ്യുഗസിന്റെ അഭിഭാഷകൻ ഇക്കാര്യത്തിൽ കോടതിയിൽ പറഞ്ഞത്.

ഇതിനിടയിൽ ആർതറിന്റെ മരണത്തിനു കാരണം സോഷ്യൽ സർവീസിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് നദിം സഹാവി അറിയിച്ചു. ഇത്തരത്തിലുള്ള ക്രൂരപ്രവർത്തികൾ തടയുവാൻ സർക്കാർ എന്നും പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതിനിടയിൽ ആർതറിന് അന്ത്യായാത്രാമൊഴി ചൊല്ലാൻ ആയിരങ്ങൾ ഞായറാഴ്‌ച്ച ഉച്ചക്ക് ടസ്റ്റിൻ താമസിച്ചിരുന്ന വീടിനു മുന്നിലെത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു ടസ്റ്റിൻ കൊലചെയ്യപ്പെട്ടത്. പുഷ്പ ചക്രങ്ങളും ബലൂണുകളുമായെത്തിയ അവർ കുഞ്ഞ് ആർതറിന്റെ സ്മരണക്ക് മുന്നിൽ അവയെല്ലാം സമർപ്പിച്ചു. ആകാശത്തേക്ക് പറന്നുയർന്ന ബലൂണുകൾക്കൊപ്പം ആയിരങ്ങളുടെ പ്രാർത്ഥനയും ഉയര്ന്നു.

ആർതറിന് നീതി നടപ്പിലാക്കി ജയിൽ അന്തേവാസികളും

കേവലം സാധാരണക്കാരുടെ മനസ്സിനെ മാത്രമല്ല, പല പല കുറ്റങ്ങളും ചെയ്ത് ജയിലിലടക്കപ്പെട്ട ക്രിമിനലുകളെന്ന് പൊതുസമൂഹം വിളിക്കുന്നവർക്കും സഹിക്കാനാകുന്നില്ല എമ്മ ടസ്റ്റിൻ എന്ന രണ്ടാനമ്മയുടെ ക്രൂരത. ഭക്ഷണത്തിൽ അധികമായി ഉപ്പു കലർത്തിക്കൊടുക്കുകയും കുഞ്ഞ് ആർതറിനെ പട്ടിണിക്കിടുകയും ഒക്കെ ചെയ്തതിനുശേഷം ക്രൂരമായി കൊന്ന ഈ രണ്ടാനമ്മയെ കാത്ത് ജയിൽ അന്തേവാസികൾ അക്ഷമരായി ഇരിക്കുകയായിരുന്നു. ജയിലിലെത്തിയ ഈ ക്രൂരതയുടെ പര്യായത്തിന് മറ്റ് അന്തേവാസികൾ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്.

ആറു വയസ്സുള്ള കുഞ്ഞിനോട് ചെയ്ത ക്രൂരതകൾക്ക് പകരമായി, കണ്ണിനുകണ്ണ്, പല്ലിനുപല്ല് എന്ന കാട്ടുനീതി നടപ്പിലാക്കിയായിരുന്നു ജയിൽ അന്തേവാസികൽ പ്രതികരിച്ചത്. തലയ്ക്കടിച്ച് കൊല്ലുന്നതിനു മുൻപായി അമിതമായ ഉപ്പു ചേർത്ത ഭക്ഷണം കുഞ്ഞ് ആർതറിനെ തീറ്റിച്ച എമ്മയുടെ ഭക്ഷണത്തിലും അമിതമായ ഉപ്പു ചേർത്താണ് സഹതടവുകാർ അത് അവർക്ക് വിളമ്പിയത്. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയുവാനാണ് ഇവരെ വിധിച്ചിരിക്കുന്നത്.

അമിതമായ ഉപ്പു ചേർത്ത ഭക്ഷണം നൽകിയതിനാൽ ആർതറിന്റെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു. മനഃപൂർവ്വം കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയായിരുന്നു അവർ ഇത് ചെയ്തത്. അതിനുള്ള പ്രതികാരമായിരുന്നു ഈസ്റ്റ് വുഡ് പാർക്ക് ജയിലിലെ അന്തേവാസികൾ എമ്മയോട് ചെയ്തത്. വിചാരണ സമയത്ത് ജയിലിൽ പാർപ്പിച്ചപ്പോഴും എമ്മയ്ക്ക് പീഡനങ്ങൾ ഏറെ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു എന്ന് അന്ന് അവരുടെ സഹതടവുകാരിയായ എലേയ്ൻ പ്രിറ്റ്ചാർഡ് പറയുന്നു. തങ്ങൾ ചെയ്ത ചില കാര്യങ്ങളൊക്ക് ഏറെ ക്രൂരമായ നടപടികളായിരുന്നെങ്കിലും അവർ അത് അർഹിക്കുന്നു എന്നാണ് എലേയ്ൻ പറഞ്ഞത്.

അന്നും അവരുടെ ഭക്ഷണത്തിൽ അമിതമായി ഉപ്പ് കലർത്തിയാണ് കൊടുത്തിരുന്നത്. മാത്രമല്ല, ചില അന്തേവാസികൾ അവർക്ക് നേരെ ഉപ്പ് വാരിയെറിഞ്ഞു എന്നൊരു പരാതി ഒരിക്കൽ ടസ്റ്റിൻ പറയുകയും ചെയ്തു. ജയിലിൽ ഇവർ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP