Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയാദ് ഫെസ്റ്റിൽ സൗദി യുവതി ഡാൻസ് കളിച്ചത് ഹിപ് ഹോപ് ഗാനത്തിനൊത്ത്; കണ്ടുനിന്നവർ പോലും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ഡാൻസ് രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പൊലീസും

റിയാദ് ഫെസ്റ്റിൽ സൗദി യുവതി ഡാൻസ് കളിച്ചത് ഹിപ് ഹോപ് ഗാനത്തിനൊത്ത്; കണ്ടുനിന്നവർ പോലും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ഡാൻസ് രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: പൊതു സ്ഥലത്ത് ഡാൻസ് കളിച്ചതിന് സൗദി യുവതിക്കെതിര അറസ്റ്റ് വാറണ്ട്. സൗദിയിൽ നടക്കുന്ന റിയാദ് ഫെസ്റ്റിവലിൽ പങ്കെടുക്കവെയാണ് നിഖാബ് ധരിച്ച യുവതി ഡാൻസ് കളിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെയാണ് യുവതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റിയാദ് ഫെസ്റ്റിവലിൽ വെച്ച് ഹിപ് ഹോപ് ഗാനത്തിന് യുവതി ചുവടുവെച്ചത്. നിഖാബ് ധരിച്ച യുവതിയുടെ അസാമാന്യ പ്രകടനം കണ്ട് ചുറ്റും കൂടി നിന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഒക്ടോബർ മാസം മുതൽ ഡിസംബർ വരെ നടക്കുന്ന റിയാദ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട പൊതു നിയമങ്ങൾ നേരത്തെ സൗദി ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. ഫെസ്റ്റിവലിനു വരുന്ന സ്ത്രീ പുരുഷന്മാർക്ക് പൊതു സ്ഥലങ്ങളിൽ വെച്ച് സ്നേഹപ്രകടനങ്ങൾ നടത്താൻ വിലക്കുണ്ട്.

സൗദിയിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനു വേണ്ടി പൊതു നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതായി ഈയടുത്ത് സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് യുവതിക്കെതിരെയുള്ള നടപടി. പൊതുനിയമങ്ങൾ ലംഘിച്ചു എന്നാണ് യുവതിക്കെതിരെയുള്ള ആരോപണം.

അടുത്തിടെയാണ് സൗദിയിൽ ലൈവ് മ്യൂസിക് ഷോകൾക്ക് അനുമതി നൽകി തുടങ്ങിയത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുമിച്ച് ഡാൻസ് ചെയ്യാൻ അനുമതിയുണ്ടെന്ന പേരിൽ ജൂൺ 13 ന് പ്രവർത്തനം തുടങ്ങിയ 'ഹലാൽ നൈറ്റ് ക്ലബ്' അന്ന് രാത്രി തന്നെ അടച്ച് പൂട്ടിയിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP