Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

126 കിലോ ഹാഷിഷും മയക്കുമരുന്ന് ഗുളികകളുമായി ഒമാനിൽ ഒരാൾ അറസ്റ്റിൽ; അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ്

126 കിലോ ഹാഷിഷും മയക്കുമരുന്ന് ഗുളികകളുമായി ഒമാനിൽ ഒരാൾ അറസ്റ്റിൽ; അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മസ്‌കറ്റ്: മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ ഒമാനിൽ അറസ്റ്റിൽ. ഇയാളിൽ നിന്ന് 126 കിലോ ഹാഷിഷും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുമായി ബന്ധമുള്ള ഏഷ്യൻ വംശജയായ സ്ത്രീയെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഒമാൻ' റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സംശയം. അതേസമയം മയക്കുമരുന്ന് കൈവശം സൂക്ഷിച്ച രണ്ട് ഏഷ്യക്കാരെ വടക്കൻ ബാത്തിന പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങളറിയുന്നവർ 1444 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP