Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

മാതാവ് മന്ത്രവാദിനിയെന്നു ദുർമന്ത്രവാദം നടത്തുന്നതായും സ്വപ്‌നം കണ്ടു; തടയാനായി കൈയിൽ കത്തിയുമായെത്തി അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറി മാതാവിനെ വധിക്കാൻ ശ്രമം; മകൻ അറസ്റ്റിൽ

മാതാവ് മന്ത്രവാദിനിയെന്നു ദുർമന്ത്രവാദം നടത്തുന്നതായും സ്വപ്‌നം കണ്ടു; തടയാനായി കൈയിൽ കത്തിയുമായെത്തി അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറി മാതാവിനെ വധിക്കാൻ ശ്രമം; മകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കുവൈത്ത്: മാതാവ് ദുർമന്ത്രവാദിനിയാണെന്ന് സ്വപ്‌നം കണ്ടത്തിനെ തുടർന്ന് സ്ത്രീയെ കൊലപ്പെടുത്താൻ മകന്റെ ശ്രമം. കുവൈത്തിലാണ് സംഭവം. അപ്പാർട്ട്‌മെന്റ് തകർത്ത് അതിക്രമിച്ചു കയറി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകനാണ് അറസ്റ്റിലായത്. ഹവാലി ഗവർണേറ്റിലെ അൽ സൽമിയ ഏരിയയിലാണ് സംഭവം. പ്രതിയായ കുവൈത്തി യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

മാതാവ് ദുർമന്ത്രവാദം നടത്തുന്നതായി സ്വപ്നം കണ്ടതിനെ തുടർന്നാണ് അവരെ കത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചത് എന്നാണ് യുവാവ് പറയുന്നത്. മന്ത്രവാദം ചെയ്യുന്നതിൽ നിന്നും മാതാവിനെ തടയാനാണ് കൊല്ലാൻ ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞതായാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഒരു യുവാവ് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. കയ്യിൽ കത്തിയുമായി നിൽക്കുന്ന യുവാവിനെയാണ് അവിടെ കണ്ടത്. ഇയാളുമായി സംസാരിച്ച ഉദ്യോഗസ്ഥർ യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും കത്തി മാറ്റുകയും ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തറിഞ്ഞത്.

മുൻപൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി മാസത്തിൽ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാൽ, മകനെതിരെ കേസുകൊടുക്കാൻ മാതാവ് തയാറായില്ല. തന്റെ മകൻ മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ആശുപത്രിയിൽ ചികിൽസയിലാണെന്നുമാണ് മാതാവിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP