Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭീമന്റെ പുനരവതാരമോ; എംഎംഎ ലോക കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം; ഉറച്ച പഞ്ചുകളുമായി അർജൻ ഭുള്ളർ

ഭീമന്റെ പുനരവതാരമോ; എംഎംഎ ലോക കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം; ഉറച്ച പഞ്ചുകളുമായി അർജൻ ഭുള്ളർ

മറുനാടൻ മലയാളി ബ്യൂറോ

സിംഗപ്പൂർ: കയ്യിൽ ഇന്ത്യൻ നിർമ്മിതമായ ഗദവുമായി എത്തുന്ന അർജൻ ഭുള്ളർ മിക്‌സ്ഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) റിങ്ങിലെ ഇടിമുഴക്കമായി. നിലവിലെ ഹെവിവെയ്റ്റ് ചാംപ്യൻ ബ്രണ്ടൻ വേരയെ നോക്കൗട്ടിലൂടെ അട്ടിമറിച്ചാണ് ഇന്ത്യൻ വംശജനായ അർജൻ ഭുള്ളർ എംഎംഎ ലോക കിരീടത്തിൽ മുത്തമിട്ടത്. ഇന്നലെ നടന്ന 'വൺ: ദംഗൽ' പോരാട്ടത്തിൽ 3 റൗണ്ടുകൾ ബാക്കി നിൽക്കെയാണു വേരയെ ഫുള്ളർ കീഴ്‌പ്പെടുത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണു കാനഡയിൽ ജനിച്ചു വളർന്ന ഭുള്ളർ.

തന്നെക്കാൾ ഉയരക്കൂടുതലുള്ള വേരയ്‌ക്കെതിരെ കരുതലോടെയായിരുന്നു ഭുള്ളറുടെ തുടക്കം. എതിരാളിയുടെ മാരകമായ പഞ്ചുകളിൽനിന്ന് ഒഴിഞ്ഞുമാറാനായിരുന്നു ആദ്യ റൗണ്ടിലെ ശ്രമങ്ങളേറെയും. ഭുള്ളറുടെ ചുവടുകളിൽ പതറിയ ഫിലിപ്പൈൻസുകാരൻ വേരയ്ക്കു ചടുല നീക്കങ്ങൾക്കു പറ്റാതെയായി. ആദ്യ റൗണ്ടിന്റെ ഒടുവിൽ വേരയെ ഗോദയിൽ വീഴ്‌ത്താനും ഭുള്ളർക്കായി. നാൽപത്തിമൂന്നുകാരൻ വേരയെപ്പറ്റി നന്നായി ഗൃഹപാഠം ചെയ്തു വന്നതിന്റെ ഗുണം മുപ്പത്തിനാലുകാരൻ ഭുള്ളർക്കു ഗോദയിൽ കിട്ടി. 2ാം റൗണ്ടിൽ ഭുള്ളർ വിശ്വരൂപം പുറത്തെടുത്തു.

ഇന്ത്യൻ താരത്തിന്റെ കരുത്തൻ വലംകൈ പഞ്ചിൽ എതിരാളി നിലംപതിച്ചു. ഗോദയിൽ വീണ വേരയെ പൊങ്ങാൻ അനുവദിക്കാതെ ഭുള്ളറുടെ തുടർ പഞ്ചുകൾ. ഒടുവിൽ ഒരുവിധത്തിൽ എഴുന്നേറ്റെങ്കിലും വേര വീണ്ടും ഗോദയിൽ പതിച്ചു. വീണ്ടും ഭുള്ളറുടെ പഞ്ചുകൾ. ഒടുവിൽ റഫറി മത്സരം നിർത്തി. ടെക്‌നിക്കൽ നോക്കൗട്ടിലൂടെ ഭുള്ളർ ജേതാവ്.

ബോക്‌സിങ്, ഗുസ്തി തുടങ്ങിയവയെല്ലാം ഒന്നിക്കുന്ന മത്സരയിനമാണ് എംഎംഎ. അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് എന്ന യുഎഫ്‌സിയാണു പേരുകേട്ട എംഎംഎ പോരാട്ടം. സിംഗപ്പൂർ ആസ്ഥാനമായി രൂപംകൊണ്ട വൺ ചാംപ്യൻഷിപ് ഏഷ്യയിലെ പ്രശസ്തമായ എംഎംഎ പോരാട്ടവേദിയാണ്. ഇനി അർജൻ ഭുള്ളർക്കു 'വൺ' ഹെവിവെയ്റ്റ് ചാംപ്യൻഷിപ് കയ്യിൽ വയ്ക്കാം.

 'ഞെട്ടിക്കുന്ന വിജയമാണ് അർജൻ ഭുള്ളറുടേത്. ബ്രണ്ടൻ വേര 3 കിരീടം പേരിലുള്ള മികച്ച ഫൈറ്ററാണ്. എന്നാൽ, അർജന് മികച്ച മല്ലയുദ്ധ പശ്ചാത്തലമുണ്ട്. അങ്ങനെ ഇന്ത്യൻ വംശജനായ ആദ്യ വിജയിയായി അദ്ദേഹം മാറി. എന്തും സാധ്യമാണ് എന്നതാണ് ഈ വിജയം നൽകുന്ന സന്ദേശം'

എംഎംഎ പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ വനിതാ ഗുസ്തി താരം റിതു ഫോഗട്ടിനു തോൽവി. 52 കിലോ ആറ്റംവെയ്റ്റ് വിഭാഗത്തിൽ വിയറ്റ്‌നാമിന്റെ ബീ എൻഗുയെനാണു റിതുവിനെ തോൽപിച്ചത്. 3 റൗണ്ടുകൾക്കൊടുവിലായിരുന്നു വിയറ്റ്‌നാം താരത്തിന്റെ ജയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP