Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈനസ് 40 ഡിഗ്രിയിലും താഴെ തണുപ്പിൽ 8,848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കി അറബ് വനിതകളും; ഒമാനി യുവതി നാദിറയ്ക്കു പിന്നാലെ ദുബായിൽ നിന്നുള്ള ഫാത്തിമ ഡെർയാനും ഡൊളോറസ് അൽ ഷെല്ലയും കൊടുമുടിയുടെ ഉയരങ്ങളിലേറി; ഈ വസന്തകാലത്ത് പർവതം കയറാൻ അനുമതി കിട്ടിയത് 381 പേർക്ക്

മൈനസ് 40 ഡിഗ്രിയിലും താഴെ തണുപ്പിൽ 8,848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കി അറബ് വനിതകളും; ഒമാനി യുവതി നാദിറയ്ക്കു പിന്നാലെ ദുബായിൽ നിന്നുള്ള ഫാത്തിമ ഡെർയാനും ഡൊളോറസ് അൽ ഷെല്ലയും കൊടുമുടിയുടെ ഉയരങ്ങളിലേറി; ഈ വസന്തകാലത്ത് പർവതം കയറാൻ അനുമതി കിട്ടിയത് 381 പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഒമാനി വനിതക്കു പിന്നാലെ ദുബായിൽനിന്നുള്ള രണ്ട് യുവതികൾ കൂടി എവറസ്റ്റ് കീഴടക്കി. ലെബനൻ സ്വദേശിയായ ഫാത്തിമ ഡെർയാൻ (26), ജോർദ്ദാൻ വംശജയായ ഡൊളോറസ് അൽ ഷെല്ല (29) എന്നിവരാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ മുകളിലെത്തിയത്. വെള്ളിയാഴ്‌ച്ചയാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഒമാനി വനിതയെന്ന ബഹുമതി നാദിറ അൽ ഹാർത്തി സ്വന്തമാക്കിയത്. 

എവറസ്റ്റ് കീഴടക്കിയതിനെ കുറിച്ച് പറയാൻ തനിക്ക് വാക്കുകളില്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ട് മാസങ്ങളാണ് കഴിഞ്ഞതെന്നും ഡൊളോറസ് അൽ ഷെല്ല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദുബൈയിൽ താമസിക്കുന്ന ജോർദാൻകാരിയാണ് ഇവർ. കഠിനാധ്വാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വർഷങ്ങൾക്ക് ശേഷം സങ്കടകരവും ആഹ്ലാദകരവുമായ നിരവധി കഥകൾ പറയാനുണ്ടെന്നും തിനിക്ക് ശരിയായ പിന്തുണ ലഭിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
തന്റെ സ്വപ്നം സഫലമായിരിക്കുന്നുവെന്ന് ഫാത്തിമ ഡെർയാൻ പറഞ്ഞു. ലെബനാൻകാരിയാണ് ഫാത്തിമ.

സോഹാർ ഇന്റർനാഷനലിന്റെയും നാഷനൽ ബാങ്ക് ഓഫ് ഒമാന്റെയും പിന്തുണയോടെയാണ് നാദിറ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയെ പിന്തുണക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി നാഷനൽ ബാങ്ക് ഓഫ് ഒമാൻ ട്വിറ്ററിൽ അറിയിച്ചു.

381 പർവതാരോഹകർക്കാണ് നേപ്പാൾ ഈ വർഷത്തെ വസന്തകാല സീസണിൽ എവറസ്റ്റ് കയറാൻ അനുമതി നൽകിയത്. ഇവരിൽ കൂടുതലും വിദേശികളാണ്. ടിബറ്റിലൂടെ എവറസ്റ്റ് കയറാൻ 140ഓളം പേരും അനുമതി നേടിയിരുന്നു. 8,848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കാൻ ശ്രമിക്കവേ അന്തരീക്ഷ ഊഷ്മാവ് മൈനസ് 40 ഡിഗ്രിക്ക് താഴെയെത്തിയതിനാൽ ഈയാഴ്ച മരിച്ചവരുടെ എണ്ണം പത്തായിരുന്നു. പർവതാരോഹണത്തിന് അനുമതി നൽകുന്ന അധികൃതർ ഒരുക്കുന്ന സൗകര്യങ്ങൾ നിലവാരം കുറഞ്ഞതാണെന്ന വിമർശനം ഇതോടെ ശക്തിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP