Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മെഹുൽ ചോക്‌സിയുടെ പൗരത്വം ആൻഡ്വിഗ റദ്ദാക്കുന്നത് സാമ്പത്തിക കുറ്റവാളികൾക്ക് സുരക്ഷിത താവളം നൽകേണ്ടതില്ലെന്ന നിലപാടിനെ തുടർന്ന്; പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്ക് ഇന്ത്യയിലേക്ക് മടങ്ങാതെ മറ്റ് വഴിയില്ലെന്ന് പ്രധാനമന്ത്രി ഗസ്സ്റ്റോൺ ബ്രൗൺ; ഇന്ത്യക്ക് കൈമാറുക തന്റെ ഭാഗം ശരിയെന്ന് വാദിക്കാൻ ചോക്‌സിക്ക് അവസരം നൽകിയതിന് ശേഷം

മെഹുൽ ചോക്‌സിയുടെ പൗരത്വം ആൻഡ്വിഗ റദ്ദാക്കുന്നത് സാമ്പത്തിക കുറ്റവാളികൾക്ക് സുരക്ഷിത താവളം നൽകേണ്ടതില്ലെന്ന നിലപാടിനെ തുടർന്ന്; പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്ക് ഇന്ത്യയിലേക്ക് മടങ്ങാതെ മറ്റ് വഴിയില്ലെന്ന് പ്രധാനമന്ത്രി ഗസ്സ്റ്റോൺ ബ്രൗൺ; ഇന്ത്യക്ക് കൈമാറുക തന്റെ ഭാഗം ശരിയെന്ന് വാദിക്കാൻ ചോക്‌സിക്ക് അവസരം നൽകിയതിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ പൗരത്വം റദ്ദാക്കുമെന്ന് ആൻഡ്വിഗ ആൻഡ് ബാർബുഡ. കുറ്റവാളികൾക്ക് അഭയം നൽകാനാകില്ലെന്നും അതിനാൽ ചോക്‌സിക്ക് നൽകിയ പൗരത്വം റദ്ദാക്കുമെന്നും സ്വദേശത്തേക്ക് മടക്കി അയക്കുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്‌റ്റോൺ ബ്രൗൺ അറിയിച്ചു.

'മെഹുൽ ചോക്‌സിയുടെ പൗരത്വം സംബന്ധിച്ച നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ അത് പിൻവലിച്ച് അദ്ദേഹത്തെ സ്വദേശമായ ഇന്ത്യയിലേക്ക് തിരിച്ചയക്കും. രാജ്യത്തിൽ നിന്നും മടങ്ങാതെ മറ്റ് നിവൃത്തിയില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായവർക്ക് സുരക്ഷിതമായ താവളം ഒരുക്കി നൽകേണ്ടതില്ല''-ഗസ്സ്‌റ്റോൺ ബ്രൗൺ അറിയിച്ചു. മെഹുൽ ചോക്‌സിക്ക് തന്റെ ഭാഗം ശരിയെന്ന് വാദിക്കാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ മാർഗങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തിയ ശേഷം ഇന്ത്യക്ക് കൈമാറുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് 13,500 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്‌സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. സാമ്പത്തിക കുറ്റവാളിയായ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ മാർച്ചിൽ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ജനുവരി 15നാണ് ചോക്‌സി ആന്റിഗ്വ പൗരനായത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്‌സിയുടെ വിശദീകരണം.

സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറിൽ ഇന്റർപോൾ ചോക്‌സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യനില മോശമായതിനാൽ ആന്റിഗ്വയിൽനിന്നു ഇന്ത്യയിലേക്ക് വരാനാകിലെന്നു മുംബൈ കോടതിക്ക് എഴുതി നൽകിയ കുറുപ്പിൽ ചോക്‌സി അറിയിച്ചിരുന്നു. വിഡിയോ കോൺഫറൻസിലൂടെ അന്വേഷണത്തോടു സഹകരിക്കാൻ തയാറാണെന്നും ചോക്‌സി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP