Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്റാർട്ടിക്ക ഉരുകുന്നു; താപനില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; കഴിഞ്ഞ അമ്പത് വർഷത്തിനിടെ താപനില ഉയർന്നത് ഏകദേശം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ; മുന്നറിയിപ്പ് നൽകി ഗവേഷകർ

അന്റാർട്ടിക്ക ഉരുകുന്നു; താപനില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; കഴിഞ്ഞ അമ്പത് വർഷത്തിനിടെ താപനില ഉയർന്നത് ഏകദേശം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ; മുന്നറിയിപ്പ് നൽകി ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

അന്റാർട്ടിക്കയിലെ താപനില പുതിയ റെക്കോർഡ് നിരക്കിലെത്തി. അർജന്റീനിയൻ റിസർച്ച് സ്റ്റേഷൻ തെർമോമീറ്ററിൽ 20.75 സെന്റിഗ്രേഡാണ് രേഖപ്പെടുത്തിയത്. ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള എസ്‌പെരൻസയിലാണ് റിസർച്ച് സ്റ്റേഷൻ. 2015 മാർച്ചിൽ രേഖപ്പെടുത്തിയ 17.5 സി-യായിരുന്നു ഇതുവരെയുള്ള റെക്കോർഡ് താപനില. എന്നാൽ, താപനില ഉയരുന്നതിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ ഏജൻസിയാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

തെക്കേ അമേരിക്കക്കടുത്തുള്ള അന്റാർട്ടിക്കയുടെ ഉപദ്വീപ് ഭൂമിയിലെ ഏറ്റവും വേഗത്തിൽ താപനില ഉയരുന്ന സ്ഥലങ്ങളിൽ ഒന്നാണ്. അവിടെ കഴിഞ്ഞ 50 വർഷത്തിനിടെ ഏകദേശം 3 സെന്റിഗ്രേഡ് വരെ താപനില ഉയർന്നതായി ലോക കാലാവസ്ഥാ ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.. പ്രദേശത്തെ മിക്കവാറും എല്ലാ ഹിമാനികളും ഉരുകുകയാണ്. താപനിലയുടെ കാര്യത്തിൽ അന്റാർട്ടിക്ക് ഭൂഖണ്ഡത്തിലെതന്നെ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. അന്റാർട്ടിക്കയിൽ ഇത്രയും ഉയർന്ന താപനില ഞങ്ങൾ കണ്ടിട്ടില്ലെന്നും ബ്രസീലിയൻ ശാസ്ത്രജ്ഞൻ കാർലോസ് ഷേഫർ എഎഫ്‌പിയോട് പറഞ്ഞു.

കേവലം അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും താപനില പുതിയ റെക്കോർഡ് സൃഷ്ടിച്ചു എന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് ഗവേഷകർ ചൂണ്ടികാട്ടുന്നു. ആഗോളതാപനം ആഗോള ശരാശരിയേക്കാൾ വളരെ വേഗത്തിലാണ് അന്റാർട്ടിക്കയിൽ എത്തുന്നത് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്നും ഇവർ പറഞ്ഞു. ഈ പ്രദേശത്തെ ഉയർന്ന താപനില പർവത ചരിവുകളിലൂടെയുള്ള ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത് പ്രദേശത്തെ കാലാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കും. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നതിലൂടെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തിൽ നോക്കിയാൽ സ്വാഭാവികമായും ഉണ്ടാകേണ്ട മാറ്റമാണ് എസ്‌പെരൻസയിൽ കാണുന്നത്.

ഭാവിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രതീക്ഷിക്കാൻ ഞങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. പക്ഷെ ഇതൊരു ഇതൊരു ഡാറ്റാ പോയിന്റാണ് പ്രദേശത്ത് വ്യത്യസ്തമായ എന്തെങ്കിലും സംഭവിക്കുന്നുവെന്നതിന്റെ സൂചനയാണിത്. ഹിമാനികളിൽ നിന്നും പ്രത്യേകിച്ച് അന്റാർട്ടിക്കയിലെ ഹിമപാളികളിൽ നിന്നും ഉരുകുന്നത് ത്വരിതപ്പെടുത്തുന്നത് സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നു, തീരദേശ നഗരങ്ങളെയും ചെറിയ ദ്വീപ് രാഷ്ട്രങ്ങളെയും ഭീഷണിപ്പെടുത്തുന്നതായി ഗവേഷകർ മുന്നറിയിപ്പ് നൽകി. അന്റാർട്ടിക്കയിലെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയ ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ വിവരം വന്നിരിക്കുന്നത്. അന്റാർട്ടിക്ക് ഉപദ്വീപിന്റെ അഗ്രത്തിനടുത്തുള്ള എസ്പെരൻസ ബേസിൽ ഉച്ചയ്ക്ക് 18.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. മുമ്പത്തെ റെക്കോർഡ് 2015 മാർച്ച് 24 ന് 17.5 ഡിഗ്രിയിലായിരുന്നു. കഴിഞ്ഞ ദശകം റെക്കോർഡിലെ ഏറ്റവും ചൂടേറിയതാണെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP