Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

വംശവെറിക്കെതിരായ പോരാട്ടത്തിന് ആഞ്ജലീന ജോളിയും; പിറന്നാൾ ദിനത്തിൽ സംഭാവന നൽകിയത് ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപ

വംശവെറിക്കെതിരായ പോരാട്ടത്തിന് ആഞ്ജലീന ജോളിയും; പിറന്നാൾ ദിനത്തിൽ സംഭാവന നൽകിയത് ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപ

മറുനാടൻ ഡെസ്‌ക്‌

കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് ലോകമെങ്ങും വംശവെറിക്കെതിരെ ആളുകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു. ഇപ്പോഴിതാ ഈ അനീതിക്കെതിരെ വലിയൊരു തുക സംഭാവന ചെയ്താണ് ഹോളിവുഡ് താരം ആഞ്ജലീന ജോളി തന്റെ പിറന്നാൾ ആഘോഷിച്ചത്. നാൽപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപയാണ് നടി സംഭാവന നൽകിയത്. സാമൂഹിക നീതിയും നിയമ പരിരക്ഷയും ഉറപ്പു വരുത്താനായി യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻഎസിസിപിയുടെ ലീഗൽ ഡിഫൻസ് ഫണ്ടിലേക്കാണ് തുക നൽകിയത്.

‘ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. അത് ആരുടെയും കുത്തകയല്ല. വിവേചനവും ഇത്തരം ക്രൂരകൃത്യങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരം തെറ്റുകൾക്കു നേരെ വിരൽ ചൂണ്ടുക തന്നെ വേണം. അത് ഓരോ അമേരിക്കൻ പൗരന്റെയും കടമയാണ്, താരം പറഞ്ഞു. ഫ്ലോയ്ഡിനെ പോലെ നടുക്കുന്ന അനുഭവത്തിലൂടെ കടന്നു പോയവരുടെ കുടുംബത്തിന് നിയമപരിരക്ഷ ഉറപ്പു വരുത്തണമെന്നും തുല്യനീതിക്കായുള്ള പോരാട്ടം തുടരണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു. ഇത്തരം തെറ്റുകൾ ചൂണ്ടിക്കാട്ടാൻ നമുക്കോരോരുത്തർക്കും അണിചേരാം എന്നും ആഞ്ജലീന കൂട്ടിച്ചേർത്തു.

ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാരൻ കാൽമുട്ടമർത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' എന്ന ഹാഷ്ടാഗിൽ സാമൂഹ്യമാധ്യമങ്ങളിലും വംശീയവെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP