Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടീശ്വരിയായിട്ടും ആൻജെലീന ജോളിക്ക് മതിയാവുന്നില്ല; വേർപിരിഞ്ഞ് പോയ ബ്രാഡ്പിറ്റിനെ പാപ്പരാക്കിയേ ഹോളിവുഡ് സുന്ദരിയടങ്ങൂ; മുൻ ഭാര്യയെയും മകളെയും നോക്കാൻ ഇതുവരെ ഒമ്പത് ദശലക്ഷം ഡോളർ കൊടുത്തിട്ടും പരാതി തീരാതെ ആൻജെലീന

കോടീശ്വരിയായിട്ടും ആൻജെലീന ജോളിക്ക് മതിയാവുന്നില്ല; വേർപിരിഞ്ഞ് പോയ ബ്രാഡ്പിറ്റിനെ പാപ്പരാക്കിയേ ഹോളിവുഡ് സുന്ദരിയടങ്ങൂ; മുൻ ഭാര്യയെയും മകളെയും നോക്കാൻ ഇതുവരെ ഒമ്പത് ദശലക്ഷം ഡോളർ കൊടുത്തിട്ടും പരാതി തീരാതെ ആൻജെലീന

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് സുന്ദരി ആൻജെലീന ജോളി വേർപിരിഞ്ഞ് പോയ മുൻ ഭർത്താവ് ബ്രാഡ്പിറ്റിനെ പാപ്പരാക്കി കുത്തുപാളയെടുപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിവാഹമോചനത്തിന് ശേഷം മുൻ ഭാര്യയെയും മകളെയും നോക്കാനായി ഒമ്പത് ദശലക്ഷം ഡോളർ ആൻജെലീനയ്ക്ക് താൻ നൽകിയെങ്കിലും ചൈൽഡ് സപ്പോർട്ടിനായി വേണ്ടത്ര തുകയായില്ലെന്ന അഭിനേത്രിയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് പിറ്റ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 43കാരിയായ തന്റെ മുൻഭാര്യക്ക് 54 കാരനായ പിറ്റ് ഇത്രയും തുക നൽകിയെന്നതിന്റെ രേഖകൾ പിറ്റിന്റെ ലോയർമാർ പുറത്ത് വിട്ടിട്ടുമുണ്ട്.

കോടീശ്വരിയായിട്ടും പിറ്റിനെ മുടിപ്പിച്ചേ അടങ്ങൂ എന്ന പിടിവാശിയിലാണ് ജോളിയെന്നും അവർ ആരോപിക്കുന്നുണ്ട്.എന്നാൽ പിറ്റും കൂട്ടരും മാധ്യമശ്രദ്ധ നേടുന്നതിനാണ് പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നാണ് ജോളി കുറ്റപ്പെടുത്തുന്നത്. നിലവിൽ ജോളി താമസിക്കുന്ന ആഡംബര ഗൃഹത്തിന് വേണ്ടി പോലും പിറ്റ് പണം മുടക്കിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയും പിറ്റ് 1.3 മില്യൺ ഡോളർ മുടക്കിയെന്നാണ് റിപ്പോർട്ട്. ജോളിയുമായി വേർപിരിഞ്ഞ ശേഷം പിറ്റ് മീനിങ് ഫുൾ ചൈൽഡ് സപ്പോർട്ട് നൽകി വരുന്നില്ലെന്നാണ് ജോളിയുടെ അറ്റോർണികൾ ആരോപിക്കുന്നത്.

തന്റെ മുൻ ഭർത്താവ് അയാളിൽ നിക്ഷിപ്തമായിരിക്കുന്ന സാമ്പത്തിക ഉത്തരവാദിത്വങ്ങൾ നേരായ മട്ടിൽ നിർവഹിക്കുന്നില്ലെന്നും അതിനായി അദ്ദേഹത്തിന് മേൽ സമ്മർദം ചെലുത്തണമെന്നുമാണ് ജോളി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഒരു മീറ്റിംഗിനുള്ള സംവിധാനം ചെയ്യണമെന്നും ജോളി ജഡ്ജുമാരോട് ആവശ്യപ്പെടുന്നു. എന്നാൽ പിറ്റിന്റെ ടീം ജോളിയുടെ പുതിയ ഫയലിംഗിനോട് പ്രതികരിച്ചിട്ടില്ല. തന്റെ മുൻ ഭാര്യയുടെ ആരോപണങ്ങളോട് പോരാടാൻ പിറ്റ് ഒരുക്കമാണെന്നാണ് അദ്ദേഹത്തോട് അടുത്ത ഉറവിടം പ്രതികരിച്ചിരിക്കുന്നത്. പിറ്റ് എല്ലായ്പോഴും തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നുവെന്നും ഉറവിടം വെളിപ്പെടുത്തുന്നു.

തങ്ങളുടെ ജീവിതത്തിന്റെ അടുത്ത പടിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് ജോളി ചൈൽഡ് സപ്പോർട്ട് ആവശ്യപ്പെടുന്നതെന്നും ജോളിയുടെ വക്താവ് വെളിപ്പെടുത്തുന്നു. ഇതിലൂടെ ഇരുവർക്കും കോ-പാരന്റ്സ് എന്ന നിലയിൽ വർത്തിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. ഈ വർഷം ഡിവോഴ്സ് പ്രക്രിയ പൂർത്തിയാക്കണമെന്നും ജോളി പുതിയ ഫയലിംഗിലൂടെ പിറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.

ഇരുവർക്കുമിടയിലെ തർക്കം പെട്ടെന്ന് അവസാനിപ്പിക്കാൻ ജോളി കൂടുതൽ തിരക്ക് കൂട്ടുന്നുവെന്നും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നു. ജോളിക്ക് മൊത്തം ആസ്തി 160 മില്യൺ ഡോളറുണ്ടെന്നിരിക്കെയാണ് മുൻ ഭർത്താവിന്റെ കഴുത്തിന് പിടിച്ച് പണം വസൂലാക്കുന്ന നിലപാട് നടി സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഫോർബ്സ് പട്ടിക പ്രകാരം ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന സെലിബ്രിറ്റികളിൽ 74ാം റാങ്കാണ് ജോളിക്കുള്ളത്. 2016ലായിരുന്നു ജോളി പിറ്റിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP