Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202230Friday

അമീർഖാനെ തോക്ക് ചൂണ്ടി കൊള്ളയടിച്ച് മാസ്‌കണിഞ്ഞ സംഘം; ലക്ഷങ്ങൾ വിലയുള്ള വാച്ചൂരി നൽകി രക്ഷപ്പെട്ടു; അലറിവിളിച്ച് ഭാര്യ; ലണ്ടൻ നഗരത്തിൽ ആർക്കും രക്ഷയില്ലാതാവുമ്പോൾ

അമീർഖാനെ തോക്ക് ചൂണ്ടി കൊള്ളയടിച്ച് മാസ്‌കണിഞ്ഞ സംഘം; ലക്ഷങ്ങൾ വിലയുള്ള വാച്ചൂരി നൽകി രക്ഷപ്പെട്ടു; അലറിവിളിച്ച് ഭാര്യ; ലണ്ടൻ നഗരത്തിൽ ആർക്കും രക്ഷയില്ലാതാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌



ലണ്ടൻ: പ്രശസ്ത ബോക്സർ അമീർഖാൻ ലണ്ടൻ നഗരത്തിൽ കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്‌ച്ച രാത്രി കിഴക്കൻ ലണ്ടനിൽ ഭാര്യയുമൊത്ത് ഔട്ടിംഗിനിറങ്ങിയ അമീർഖാനെ രണ്ട് മുഖം മൂടികൾ തോക്കുചൂണ്ടിയാണ് കൊള്ളയടിച്ചത്. 72,000 പൗണ്ട് വിലവരുന്ന ആഡംബര വാച്ചും അവർ തട്ടിയെടുത്തു. പരിസരത്ത് കാര്യമായി വെളിച്ചമുണ്ടായിരുന്നില്ലെന്നും മുഖം മൂടി അണിഞ്ഞാണ് കൊള്ളക്കാർ തന്റെ അടുത്ത് എത്തിയതെന്നും അമീർഖാൻ പറഞ്ഞു.

ആദ്യം വിചാരിച്ചത് ഏതെങ്കിലും സുഹൃത്തുക്കൾ തമാശ കാണിക്കുകയായിരുന്നു എന്ന് അമീർഖാൻ പറയുന്നു. അടുത്തെത്തിയ അവർ തൊക്ക് എടുത്ത് തന്റെ തലയ്ക്ക് നേരെ നീട്ടുകയായിരുന്നു. അതോടെ താൻ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന ഭയം തന്നെ ഗ്രസിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഭാര്യയേയും മക്കളെയും കുറിച്ചൊക്കെ ഒരു നിമിഷം ഓർത്തുപോയി. ഈ കൊള്ള ആസൂത്രണം ചെയ്ത വ്യക്തി ആരെന്ന് തനിക്കറിയാമെന്നാണ് മുൻ ലോകചാമ്പ്യൻ പറഞ്ഞത്. അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭയന്നുവിറച്ച താൻ അലറിവിളിക്കുമ്പോഴേക്കും വാച്ചുമായി അവർ കടന്നുകളഞ്ഞു എന്നാണ് അമീർഖാന്റെ ഭാര്യ പറഞ്ഞത്. ഒരു മെഴ്സിഡസിൽ നിന്നും പുറത്തിറങ്ങി തന്റെ ഭർത്താവിന്റെ അടുത്തേക്ക് നടന്നടുക്കുന്ന രണ്ട് മുഖം മൂടികളുടെ വീഡിയോ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. നിമിഷങ്ങൾക്കകം അമീർഖാന്റെ രത്നങ്ങൾ പതിച്ച വിലയേറിയ വാച്ചുമായി അവർ കടന്നുകളയുകയും ചെയ്തു.

തോക്ക് ചൂണ്ടിയവനെ ഇടിച്ചിട്ട് നിരായുധനാക്കുന്ന കാര്യം താൻ ആലോചിച്ചു എന്നും എന്നാൽ, തൊട്ടടുത്ത് ഭാര്യ നിൽക്കുന്ന കാര്യം ആലോചിച്ചപ്പോൾ അത് വേണ്ടെന്ന് വച്ചതാണെന്നും മുൻ ലോക ചാമ്പ്യൻ പറയുന്നു. തോക്കു ചൂണ്ടിയ ഉടനെ നിങ്ങളുടെ വാച്ച് താ എന്ന് അക്രമി അലറിവിളിക്കുകയായിരുന്നു. താൻ മറുത്തൊന്നും പറയാതെ വാച്ച് ഊരി നൽകിയെന്നും അദ്ദേഹം പറഞ്ഞു. തികച്ചും ആസൂത്രിതമാണ് ഈ ആക്രമണമെന്നും തന്റെ നീക്കങ്ങൾ നന്നായി അറിയാവുന്നവരാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഖാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP