Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആക്രമണത്തിൽ അമേരിക്കൻ യുവതി കൊല്ലപ്പെട്ടെന്നു ഐസിസ്; കൊല നടത്തിയത് ഭീകരരെന്നു ജോർദാൻ; ഐസിസിനെതിരെ ആയുധം മൂർച്ച കൂട്ടി രാജാവ്

ആക്രമണത്തിൽ അമേരിക്കൻ യുവതി കൊല്ലപ്പെട്ടെന്നു ഐസിസ്; കൊല നടത്തിയത് ഭീകരരെന്നു ജോർദാൻ; ഐസിസിനെതിരെ ആയുധം മൂർച്ച കൂട്ടി രാജാവ്

സിസ് ഭീകരർക്കെതിരെ പോരാട്ടം ശക്തമാക്കിയ ജോർദാന്റെ വ്യോമാക്രമണത്തിൽ തങ്ങളുടെ തടങ്കലിലുള്ള അമേരിക്കൻ സന്നദ്ധ പ്രവർത്തക കയ്‌ല ജീൻ മുള്ളർ കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. എന്നാൽ ഇതൊരു പ്രചാരണ സ്റ്റണ്ട് മാത്രമാണെന്നു വിശേഷിപ്പിച്ച് വാർത്ത ജോർദാൻ തള്ളി. ഐസിസ് ഭീകരരുടെ തടങ്കലിലുള്ള അവസാന അമേരിക്കക്കാരിയായ 26-കാരി കയ്‌ല വടക്കൻ സിറിയയിലെ ഐസിസ് ആസ്ഥാനമായ റഖ്ഖയിൽ ജോർദാൻ നടത്തിയ മണിക്കൂറോളം നീണ്ട വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് അവർ പറയുന്നു. എന്നാൽ ഇവരുടെ മരണം വിശ്വസനീയ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ആരോപണം ജോർദാനു മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണിതെന്നും ആ രാജ്യത്തെ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഐസിസിനെ തുടച്ചു നീക്കുമെന്ന് ശപഥം ചെയ്ത ജോർദാൻ കഴിഞ്ഞ ദിവസം അതി ശക്തമായ വ്യോമാക്രമണം ഭീകരരെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയിരുന്നു. ജോർദാൻ വ്യോമാ സേനാ പൈലറ്റ് മുഅസ് അൽ കസാബീഹിനെ ഭീകരർ ജീവനോടെ ചുട്ടുകൊന്നതിനെ തുടർന്നാണ് പ്രതികാരമായി ജോർദാൻ പോരാട്ടം ശക്തമാക്കിയത്. സിറിയയിലെ അലെപ്പോയിൽ 2013 ഓഗസ്റ്റിലാണ് സിറിയക്കാരനായ കാമുകനൊപ്പം കയ്‌ല മുള്ളർ ഐസിസ് ഭീകരരുടെ പിടിയിലായത്. ഇവരെ മോചിപ്പിക്കണമെങ്കിൽ 66 ലക്ഷം യുഎസ് ഡോളറാണ് ഐസിസ് ഭീകരർ മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. തന്റെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്ന കയ്‌ലയുടെ ഒരു വീഡിയോയും ഭീകരർ കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു. ശരീരം മുഴുവനായും മറക്കുന്ന ബുർഖ ധരിച്ചായിരുന്നു കയ്‌ല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

കൂടുതൽ അപകടത്തിനിടയാക്കുമെന്നതിനാൽ കയ്‌ലയുടെ പേര് പരസ്യപ്പെടുത്തരുതെന്ന് 2013-ൽ അമേരിക്കൻ അധികൃതരും കയ്‌ലയുടെ കുടുംബവും അപേക്ഷിച്ചിരുന്നു. ഏറ്റവും പുതിയ ആക്രമണത്തിൽ കയ്‌ല കൊല്ലപ്പെട്ടെന്ന വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഭീകരരുടെ വെബ്‌സൈറ്റിലും അവരുടെ ട്വിറ്റർ പോസ്റ്റിലുമാണ്. ഇതോടൊപ്പം ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ ഒരു ദിവസം മുമ്പത്തേതാണെന്ന് പിന്നീടു വന്ന റിപ്പോർട്ടുകൾ പറയുന്നു. അതേസമയം കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന കയ്‌ലയുടെ ചിത്രങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. കയ്‌ല കൊല്ലപ്പെട്ടെന്ന വാർത്ത പരിശോധിച്ചു വരികയാണെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി.

കയ്‌ല കൊല്ലപ്പെട്ടെന്ന ഐസിസ് വാദം സ്ഥിരീകരിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ബെർനാഡിറ്റ് മീഹാൻ പറഞ്ഞു. ഈ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജോർദാൻ നടത്തിയ വ്യേമാക്രമണത്തിൽ യുഎസിന്റെ സഹകരണം ഉണ്ടായിരുന്നില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് എറിക് ഷൽറ്റ്‌സും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP