Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയും ചൈനയും യുദ്ധത്തിന്റെ വക്കിലോ? ഇന്ത്യയെ ഉപയോഗിച്ചു ചൈനയെ തകർക്കാൻ അമേരിക്ക പദ്ധതി ഒരുക്കിയോ? പുറത്തു കാണാതെ സംഘർഷം അകത്തു അതി തീവ്രമാണെന്ന് സൂചനകൾ

അമേരിക്കയും ചൈനയും യുദ്ധത്തിന്റെ വക്കിലോ? ഇന്ത്യയെ ഉപയോഗിച്ചു ചൈനയെ തകർക്കാൻ അമേരിക്ക പദ്ധതി ഒരുക്കിയോ? പുറത്തു കാണാതെ സംഘർഷം അകത്തു അതി തീവ്രമാണെന്ന് സൂചനകൾ

തെക്കൻ ചൈനാ കടലിലെ സൈനിക സാന്നിധ്യങ്ങളെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷം അതിരുവിടുന്നതായി സൂചനകൾ. ലോകത്തെ രണ്ട് വൻശക്തികൾ തമ്മിൽ ഇതേച്ചൊല്ലി യുദ്ധത്തിന്റെ വക്കിലാണെന്നും റിപ്പോർട്ട്. സൗത്ത് ചൈനാ കടലിൽ തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിച്ചും കൂടുതൽ സേനയെ വിന്യസിച്ചും ഏത് സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധത ചൈന അറിയിച്ചുകഴിഞ്ഞു.

ചൈന വളരെ സങ്കീർണമായ സുരക്ഷാ ഭീണഷികൾ നേരിടുന്നുണ്ടെന്ന് ചൈനീസ് മന്ത്രിസഭാ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇത് നേരിടുന്നതിനായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മൂന്ന് വിഭാഗങ്ങൾക്കും കൂടുതൽ അധികാരങ്ങൾ കൈമാറിയിട്ടുണ്ട്. തീരപ്രദേശത്തും സൗത്ത് ചൈനാ കടലിലെ ചൈന അവകാശവാദമുന്നയിക്കുന്ന ദ്വീപുകളിലും കൂടുതൽ ജാഗ്രത പുലർത്തും.

സൗത്ത് ചൈനാ കടലിലും പസഫിക് സമുദ്രത്തിലും അമരിക്കയ്ക്ക് കൂടുതൽ താത്പര്യങ്ങളുണ്ട്. സഖ്യകക്ഷികളായ തായ്‌വാന്റെയും ഫിലിപ്പീൻസിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുകയെന്ന വ്യാജേന മേഖലയിൽ ഇടപെടുകയാണ് അമേരിക്കയുടെ ലക്ഷ്യം. കഴിഞ്ഞയാഴ്ച ചൈനീസ് മിലിട്ടറിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് 18 അമേരിക്കൻ യുദ്ധവിമാനങ്ങൾ സൗത്ത് ചൈനാ കടലിലെ ദ്വീപുകൾക്ക് മേലെ പറന്നു.

ചൈനീസ് കമ്യൂണിസറ്റ് പാർട്ടിയുടെ ഉടമസ്ഥയിലുള്ള ഗ്ലോബൽ ടൈംസ് എന്ന ടാബ്ലോയ്ഡ് അമേരിക്കയും ചൈനയുമായി മേഖലയിൽ സംഘർഷമുണ്ടെന്ന കാര്യം ചൈന അംഗീകരിച്ചേക്കുമെന്ന സൂചന നൽകിയതും സംഘർഷത്തിന്റെ തോത് വ്യക്തമാക്കുന്നുണ്ട്. സൗത്ത് ചൈന കടലിലെ പ്രവർത്തനങ്ങളിൽനിന്ന് ചൈനയെ പിൻവലിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇത് ചിലപ്പോൾ ഒരു യുദ്ധത്തിലേക്കുപോലും നീങ്ങിയേക്കാമെന്ന് പത്രം പറയുന്നു. ചൈനീസ് സർക്കാരിലെ ദേശീയ വാദികളുടെ മുഖപത്രമായി അറിയപ്പെടുന്ന ഗ്ലോബൽ ടൈംസിലെ പരാമർശം സ്ഥിതിഗതികൾ എത്രത്തോളം നിർണായകമാണെന്ന് സൂചിപ്പിക്കുന്നു.

അമേരിക്കയും ചൈനയുമായി സൗത്ത് ചൈനാ കടലിനെച്ചൊല്ലി ഉയരുന്ന സംഘർഷം ഇന്ത്യക്കും വലിയ വെല്ലുവിളിയാണ്. യുദ്ധം നേരിട്ട് ബാധിക്കില്ലെങ്കിലും ഇരുരാജ്യങ്ങളുമായി സൗഹൃദത്തിൽപ്പോവുന്ന നിലപാടിനെ അത് ചോദ്യംചെയ്‌തേക്കും. ഇന്ത്യയുമായുള്ള സൗഹൃദത്തിലൂടെ അമേരിക്ക അവരുടെ തന്ത്രങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ, അത് അതിർത്തി പ്രദേശത്ത് ഇന്ത്യ-ചൈന സംഘർഷത്തിനും വഴിവെക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP