Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആമസോണിലെ കാട്ടുതീ അണയ്ക്കാൻ ഫ്രാൻസ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളറിന്റെ ധനസഹായവും നിരസിച്ച് ബ്രസീൽ; കാട്ടുതീ നിയന്ത്രണ വിധേയമെന്നും ബ്രസീലിനെ കോളനിയായാണ് ഫ്രാൻസ് കാണുന്നതെന്നും ജെയർ ബൊൽസാനൊരോ; ആ പണം യൂറോപ്പിന്റെ വനവത്ക്കരണത്തിന് ഉപയോഗിക്കാൻ ബ്രസീൽ പ്രസിഡന്റിന്റെ സെക്രട്ടറി ഒനിക്‌സ്; ഫ്രാൻസിനോടുള്ള കലിപ്പ് മറച്ചുവെക്കാതെ ബ്രസീൽ ഭരണകൂടം

ആമസോണിലെ കാട്ടുതീ അണയ്ക്കാൻ ഫ്രാൻസ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളറിന്റെ ധനസഹായവും നിരസിച്ച് ബ്രസീൽ; കാട്ടുതീ നിയന്ത്രണ വിധേയമെന്നും ബ്രസീലിനെ കോളനിയായാണ് ഫ്രാൻസ് കാണുന്നതെന്നും ജെയർ ബൊൽസാനൊരോ; ആ പണം യൂറോപ്പിന്റെ വനവത്ക്കരണത്തിന് ഉപയോഗിക്കാൻ ബ്രസീൽ പ്രസിഡന്റിന്റെ സെക്രട്ടറി ഒനിക്‌സ്; ഫ്രാൻസിനോടുള്ള കലിപ്പ് മറച്ചുവെക്കാതെ ബ്രസീൽ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

പാരീസ്: ഫ്രാൻസിന്റെ ധനസഹായ വാഗ്ദാനം നിരസിച്ച് ബ്രസീൽ. ആമസോൺ മഴക്കാടുകളിലെ കാട്ടുതീ അണക്കുന്നതിനുള്ള സഹായമാണ് ബ്രസീൽ നിരസിച്ചത്. ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രാൻസ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളർ സഹായമാണ് ബ്രസീൽ പ്രസിഡന്റ് തള്ളിയത്. ആമസോണിലെ കാട്ടുതീ നിയന്ത്രണ വിധേയമാണെന്നും ബ്രസീലിനെ കോളനിയെപ്പോലെയാണ് ഫ്രാൻസ് കാണുന്നതെന്നും പ്രസിഡന്റ് ജെയർ ബൊൽസാനൊരോ പറഞ്ഞു.

ആമസോൺ കാട്ടുതീ നിയന്ത്രിക്കാൻ 44000 പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്ന് ബ്രസീൽ പ്രതിരോധ മന്ത്രി ഫെർണാണ്ടോ അസെവേഡോ വ്യക്തമാക്കി. ഫ്രാൻസിന്റെ സഹായ വാഗ്ദാനത്തിന് നന്ദി. എന്നാൽ, ആ പണം യൂറോപ്പിന്റെ വനവത്കരണത്തിന് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലതെന്ന് ബൊൽസൊനാരോയുടെ സെക്രട്ടറിമാരുടെ തലവൻ ഒനിക്‌സ് ലോറെൻസോനി തുറന്നടിച്ചു.

ചരിത്ര പ്രസിദ്ധമായ നോത്രദാം പള്ളിക്ക് തീപിടിച്ചപ്പോൾ പോലും ഒന്നും ചെയ്യാത്ത ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജി7 രാജ്യങ്ങൾ ബ്രസീലിന് 22 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തത്. പണം എത്രയും വേഗത്തിൽ നൽകാൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വ്യക്തമാക്കിയിരുന്നു. തീയണക്കാനുള്ള സാങ്കേതിക, സൈനിക സഹായവും ജി7 വാഗ്ദാനം ചെയ്തിരുന്നു.

ആമസോണിലെ കാട്ടുതീക്ക് പിന്നാലെ ഫ്ഞ്ച് പ്രസിഡന്റും ബ്രസീൽ പ്രസിഡന്റും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആമസോൺ മഴക്കാടുകളിലെ തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിലപാട്. ജി 7 ഉച്ചകോടിയിൽ വിഷയം ഗൗരവതരമായി ചർച്ച ചെയ്യണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. അതേസമയം മാക്രോൺ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിഷയം ഉപയോഗിക്കുകയാണെന്ന് ബ്രസീൽ പ്രസിഡന്റ് ബോൽസനാരോ ആരോപിക്കുന്നു. ഇതിനിടെയാണ് ബോൽസാനാരോയുടെ പ്രകോപനകരമായ പ്രസ്താവന.മാക്രോണിന്റെ ഭാര്യയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുകയാണ് ബോൽസാനാരോ. ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയെ കുറിച്ച് ലൈംഗിക ചുവയോടെയാണ് ബ്രസീൽ പ്രസിഡന്റ് കമന്റ് ചെയ്തിരിക്കുന്നത്. 66 വയസ്സുള്ള ബ്രിജിറ്റ് മാക്രോണിനെ കുറിച്ചാണ് ബ്രസീൽ പ്രസിഡന്റിന്റെ പരിഹാസം.

എന്നാൽ, ബ്രസീലിയൽ സ്ത്രീകൾ തങ്ങളുടെ പ്രസിഡന്റിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നുണ്ടാകും എന്നായിരുന്നു മാക്രോണിന്റെ പ്രതികരണം.അദ്ദേഹം എന്റെ ഭാര്യയെ കുറിച്ച് ബഹുമാനമില്ലാത്ത നിലയിൽ സംസാരിച്ചു. എന്നാൽ, തനിക്ക് ബ്രസീലിയൻ ജനതയോട് ബഹുമാനമാണെന്നും അവർക്ക് ഉടൻ തന്നെ ഒരു നല്ല പ്രസിഡന്റ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് മാക്രോൺ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP