Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസ് റൺവേയിൽ വിമാനമിറക്കി; അന്റാർട്ടിക്കയിൽ ചരിത്രം കുറിച്ച് എയർബസ് എ 340

ഐസ് റൺവേയിൽ വിമാനമിറക്കി; അന്റാർട്ടിക്കയിൽ ചരിത്രം കുറിച്ച് എയർബസ് എ 340

മറുനാടൻ മലയാളി ബ്യൂറോ

കേപ്ടൗൺ: അന്റാർട്ടിക്കയിൽ ആദ്യമായി വാണിജ്യവിമാനമിറങ്ങി. എയർബസ് എ340 വിമാനമാണ് മഞ്ഞുപാളികൾക്കിടയിൽ സജ്ജീകരിച്ച പ്രത്യേക ഐസ് റൺവേയിൽ ഇറങ്ങിയത്. ഈ മാസം ആദ്യമായിരുന്നു വിമാനത്തിന്റെ സാഹസിക ലാൻഡിങ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും യാത്രതിരിച്ച വിമാനം അഞ്ച് മണിക്കൂർ സമയമെടുത്ത് 2500 നോട്ടിക് മൈൽ സഞ്ചരിച്ചാണ് അന്റാർട്ടിക്കയിലെത്തിയത്. വൂൾഫ് ഫാങ് എന്ന ആഡംബര സാഹസിക ക്യാമ്പിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു വിമാനത്തിന്റെ പറക്കൽ.

ഐസ് റൺവേയിലെ ലാൻഡിങ് എളുപ്പമായിരുന്നില്ലെന്ന് വിമാനത്തിന്റെ പൈലറ്റും അന്റാർട്ടിക്കയിൽ വിമാനമെത്തിച്ച ഹൈ ഫ്‌ളൈ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ കാർലോസ് മിർപുരി പറഞ്ഞു. സഹ പൈലറ്റിന് മറ്റ് വിമാനങ്ങളിലുള്ളതിനേക്കാൾ ജോലി അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്യുമ്പോൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP