Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിമതിക്കുറ്റം ആരോപിച്ച് സൈനിക മേധാവിയെ ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ തൂക്കിലേറ്റി; സൈന്യാധിപന്റെ പദവി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നു പരാമർശം

അഴിമതിക്കുറ്റം ആരോപിച്ച് സൈനിക മേധാവിയെ ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ തൂക്കിലേറ്റി; സൈന്യാധിപന്റെ പദവി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നു പരാമർശം

പ്യോങ്‌യാങ്: ഉത്തരകൊറിയയിൽ സൈനിക മേധാവിയെ തൂക്കിലേറ്റി. അഴിമതിക്കുറ്റം ആരോപിച്ചാണ് സൈനിക മേധാവി റിയോങ് ജില്ലിനെ ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉൻ തൂക്കിലേറ്റിയത്.

ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഉത്തരകൊറിയൻ സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

2014 മുതൽ കിമ്മും ജില്ലും തമ്മിൽ അത്ര രസത്തിലല്ലായിരുന്നുവെന്നാണു റിപ്പോർട്ട്. സൈന്യാധിപന്റെ പദവി സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു എന്നാരോപിച്ചാണ് ജില്ലിനെ കഴിഞ്ഞയാഴ്ച തൂക്കിലേറ്റിയത്. ജനുവരിവരെ ജിൽ പദവിയിൽ തുടർന്നിരുന്നു.

മുന്പ് കിം പങ്കെടുക്കുന്ന സൈനികാഭ്യാസങ്ങളിലും പീപ്പിൾസ് ആംഡ് ഫോഴ്‌സിന്റെ പരിപാടികളിലും കിമ്മിനൊപ്പം ജില്ലും ഉണ്ടായിരുന്നു. എന്നാൽ, അടുത്തിടെ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയിൽ ജിൽ ഉണ്ടായിരുന്നില്ല.

സുപ്രധാന പദവിയിൽ ഇരിക്കുന്നയാളെ മുമ്പും വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ട് ഉത്തര കൊറിയയിൽ. പ്രതിരോധ മന്ത്രിയായിരുന്ന ജനറൽ ഹ്യോൻ യോംഗ് ഷോളിനെ മുന്പ് പൊതുജനത്തിന് മുന്നിൽ വച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. കിമ്മിന്റെ അമ്മാവൻ ചാങ് സോങിനെ പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്ന് വധിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP