Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ അഫ്ഗാനിസ്താൻ പ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടു പോയി; ഇസ്ലാമാബാദിൽ വെച്ച് നയതന്ത്ര പ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടു പോയത് സൂപ്പർ മാർക്കറ്റിലേക്ക് പോകവെ

പാക്കിസ്ഥാനിൽ അഫ്ഗാനിസ്താൻ പ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടു പോയി; ഇസ്ലാമാബാദിൽ വെച്ച് നയതന്ത്ര പ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടു പോയത് സൂപ്പർ മാർക്കറ്റിലേക്ക് പോകവെ

ന്യൂസ് ഡെസ്‌ക്‌

ഇസ്ലാമാബാദ്: അഫ്ഗാനിസ്താൻ പ്രതിനിധിയുടെ മകളെ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ച് തട്ടിക്കൊണ്ടു പോയതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ നയതന്ത്ര പ്രതിനിധി നജിബുള്ള അലിഖിലിന്റെ മകളെയാണ് വെള്ളിയാഴ്ച ഇസ്ലാമാബാദിൽ വെച്ച് തട്ടിക്കൊണ്ടു പോയി കുറച്ചു സമയത്തിനു ശേഷം വിട്ടയച്ചത്.

സിൽസില അലിഖിൽ എന്ന 26 കാരിയെ വീട്ടിൽ നിന്നും ജിന്ന സൂപ്പർമാർക്കറ്റിലേക്ക് പോകവെയാണ് തട്ടിക്കൊണ്ടു പോയത്. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.

പാക്കിസ്ഥാനിലുള്ള അഫ്ഗാൻ പ്രതിനിധികളുടെയും ബന്ധുക്കളുടെയും സുരക്ഷയിൽ ആശങ്കയറിയിച്ച വിദേശകാര്യ മന്ത്രാലയം സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. പാക് സർക്കാർ സംഭവം ഗൗരവമായി കാണണമെന്നും തങ്ങളുടെ പൗരർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ആരാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇതുവരെ വ്യക്തമല്ല. താലിബാന് ശക്തമായ പിന്തുണയാണ് പാക്കിസ്ഥാനിലെ ഒരു വിഭാഗം നൽകുന്നത്. അഫ്ഗാനിലെ നിലവിലെ സർക്കാരിനെ ഇവർ എതിർക്കുകയും ചെയ്യുന്നു. വീണ്ടും ശക്തി പ്രാപിച്ചു വരുന്ന താലിബാന് പാക് സർക്കാർ രഹസ്യ സൈനിക പിന്തുണ നൽകുന്നുണ്ടെന്ന് അഫ്ഗാൻ സർക്കാർ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച നടന്ന സെൻട്രൽ ആൻഡ് സൗത്ത് ഷ്യേ കണക്ടിവിറ്റി കോൺഫറൻസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗാനി ഇക്കാര്യം തുറന്നടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP