Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ അൽ ഖ്വയ്ദ നേതാവിനെ വധിച്ചതായി അഫ്ഗാൻ; കൊല്ലപ്പെട്ടത് അബു മുഹ്സിൻ അൽ മസ്രി

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ അൽ ഖ്വയ്ദ നേതാവിനെ വധിച്ചതായി അഫ്ഗാൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. അൽ ഖ്വയ്ദയുടെ ഉയർന്ന പദവിയിലുള്ള അബു മുഹ്സിൻ അൽ മസ്രിയാണ് കൊല്ലപ്പെട്ടത്. ഇയാൾ ഈജിപ്ഷ്യൻ പൗരനാണെന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ഗസ്സ്‌നി പ്രവിശ്യയിൽ നടത്തിയ ഒപ്പറേഷനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. അതേസമയം ഓപ്പറേഷൻ കൂടുതൽ വിശദാംശങ്ങൾ അഫ്ഗാൻ സൈന്യം പുറത്തുവിട്ടിട്ടില്ല.

വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നൽകി അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ യുഎസ് തേടുന്ന കുറ്റവാളിയാണ് അബു മുഹ്സിൻ അൽ മസ്രി. എഫ്.ബി.ഐയുടെ 'മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്' പട്ടികയിലുള്ള ഇയാൾക്കെതിരെ 2018ൽ യുഎസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറെക്കാലമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ താലിബാനും അഫ്ഗാനും തമ്മിൽ സമാധാന ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് അൽ മസ്രിയുടെ വധം. ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും തമ്മിലുള്ള കരാറിനു ശേഷമാണ് ചർച്ചകൾ സംഘടിപ്പിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP