Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്ഗാനിസ്താനിൽ മാധ്യമ പ്രവർത്തകയെ അജ്ഞാതർ വെടിവെച്ചു കൊന്നു; പാർലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗള കൊല്ലപ്പെട്ടത് രാവിലെ കാബൂളിലെ കിഴക്കൻ മേഖലയിൽ വെച്ച്

അഫ്ഗാനിസ്താനിൽ മാധ്യമ പ്രവർത്തകയെ അജ്ഞാതർ വെടിവെച്ചു കൊന്നു; പാർലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗള കൊല്ലപ്പെട്ടത് രാവിലെ കാബൂളിലെ കിഴക്കൻ മേഖലയിൽ വെച്ച്

കാബൂൾ: അഫ്ഗാനിസ്താനിൽ മാധ്യമ പ്രവർത്തക അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വിവിധ ചാനലുകളിൽ പ്രവർത്തിച്ചിട്ടുള്ള മാധ്യമ പ്രവർത്തകയും പാർലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ കാബൂളിന്റെ കിഴക്കൻ മേഖലയിലായിരുന്നു സംഭവം. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശിക ടി.വി. ചാനലുകളിൽ വാർത്താ അവതാരകയായി ശ്രദ്ധനേടിയ മിന മംഗൾ അഫ്ഗാൻ പാർലമെന്റിലെ സാംസ്‌കാരിക കമ്മീഷനിൽ ഉപദേഷ്ടാവായി പ്രവർത്തിച്ച് വരികയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP