Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായിരുന്ന താരം കുഴഞ്ഞുവീണ് മരിച്ചത് രോഗികളെ പരിശോധിക്കുന്നതിനിടയിൽ; അമേരിക്കൻ നടി ജെസീക്ക കാംപെലിൻ മരിച്ചത് നെഞ്ചുവേദനയെ തു‌ടർന്നെന്ന് റിപ്പോർട്ടുകൾ

നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായിരുന്ന താരം കുഴഞ്ഞുവീണ് മരിച്ചത് രോഗികളെ പരിശോധിക്കുന്നതിനിടയിൽ; അമേരിക്കൻ നടി ജെസീക്ക കാംപെലിൻ മരിച്ചത് നെഞ്ചുവേദനയെ തു‌ടർന്നെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

അമേരിക്കൻ നടി ജെസീക്ക കാംപെലിൻ മരിക്കുന്നതിന് മുമ്പ് നെഞ്ചുവേദന വന്നിരുന്നു എന്ന് റിപ്പോർട്ടുകൾ. 38 വയസുകാരിയായ താരം ഡിസംബർ 29 നാണ് കുഴഞ്ഞു വീണ് മരിച്ചത് എന്നാണ് കുടുംബം പുറത്തുവിടുന്ന വിവരം. അതേസമയം, മരണകാരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായിരുന്ന ജെസീക്ക പോർട്ട്ലൻഡിൽ രോഗികളെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജെസിക്കയ്ക്ക് നെഞ്ചിൽ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട് കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്.

1992-ൽ പുറത്തിറങ്ങിയ ഇൻ ദി ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദി ചിൽഡ്രൻ' എന്ന ടി.വി. മൂവിയിലൂടെയാണ് ജെസീക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. ഇലക്ഷൻ എന്ന കോമഡി സറ്റയറിലൂടെയാണ് ജെസീക്ക ശ്രദ്ധനേടുന്നത്. തുടർന്ന് 2000-ൽ പുറത്തിറങ്ങിയ ഫ്രീക്ക്സ് ആൻഡ് ഗീക്ക്സ് എന്ന സീരീസിലും ശ്രദ്ധേയമായ വേഷം ലഭിച്ചു. ഡാഡ്സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഓഫ് ഒബ്ജെക്റ്റ് എന്നിവയാണ് ജെസീക്കയുടെ മറ്റു പ്രധാന ചിത്രങ്ങൾ. മെഡിസിൻ കരിയറിൽ ശ്രദ്ധകൊടുക്കുന്നതിനുവേണ്ടി സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. പത്ത് വയസുകാരൻ മകനൊപ്പമാണ് ജെസീക്ക താമസിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP