Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ എക്സ്‌പ്രസ് വേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു, ഒമ്പത് പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ എക്സ്‌പ്രസ് വേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു, ഒമ്പത് പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ ജിദ്ദ - മക്ക എക്സ്‌പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. എക്സ്‌പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

അപകടമുണ്ടായ ഉടൻ തന്നെ റെഡ് ക്രസന്റ് ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റയാളെ നാഷണൽ ഗാർഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്. പരിക്കേറ്റ ഏഴ് പേരെ മക്ക അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, മക്ക അൽ സാഹിർ കിങ് അബ്ദുൽ അസീസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഒരാൾക്ക് സംഭവ സ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP