Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛന് സ്വന്തമായി ഉള്ളത് 300 മില്യൺ ഡോളറിന്റെ സ്വത്ത്; അച്ഛന്റെ ഇഷ്ടത്തിന് എതിര് നിന്നപ്പോൾ മകൾക്ക് ഒന്നും നൽകാതെ പുറത്താക്കി; `പണമുണ്ടാവുകയെന്നത് അനുഗ്രഹമായിരിക്കാം പക്ഷേ...`; വ്യവസായ പ്രമുഖന്റെയും മലേഷ്യൻ സുന്ദരിയുടെ മകൾ ആഞ്ജലീൻ ചെയ്തത്

അച്ഛന് സ്വന്തമായി ഉള്ളത് 300 മില്യൺ ഡോളറിന്റെ സ്വത്ത്; അച്ഛന്റെ ഇഷ്ടത്തിന് എതിര് നിന്നപ്പോൾ മകൾക്ക് ഒന്നും നൽകാതെ പുറത്താക്കി; `പണമുണ്ടാവുകയെന്നത് അനുഗ്രഹമായിരിക്കാം പക്ഷേ...`; വ്യവസായ പ്രമുഖന്റെയും മലേഷ്യൻ സുന്ദരിയുടെ മകൾ ആഞ്ജലീൻ ചെയ്തത്

ക്വലാലംപൂർ: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നതിന് പല ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പ്രണയത്തിന് വേണ്ടി മലേഷ്യയലെ ആഞ്ജലീൻ ഉപേക്ഷിച്ചത്എന്തൊക്കെയാണെന്ന് കേട്ടാൽ ആരും മൂക്കത്ത് വിരൽ വെക്കും. പ്രണയത്തിന് വേണ്ടി അച്ഛന്റെ കോടി കണക്കിന് സ്വത്തും അവകാശവും വേണ്ടെന്ന് വച്ചിരിക്കുകയാണ് ഈ മുൻ മലേഷ്യൻ സുന്ദരിയുടെ മകൾ

പ്രണയത്തിന് മുന്നിൽ പണം വെറും നിസാരമെന്ന് കാണിച്ചുതരികയാണ് ആഞ്ജലീൻ സ്വന്തം ജീവിതത്തിലൂടെ.പ്രണയം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ആഞ്ജലീൻ വേണ്ടെന്ന് വെച്ചത് കോടികൾ വിലമതിക്കുന്ന സ്വത്താണ്.
മലേഷ്യൻ വ്യവസായ പ്രമുഖനായ ഖൂ കായ് പെങ്ങിന്റെ മകളാണ് 34-കാരിയായ ആഞ്ജലീൻ. മലയൻ യുണൈറ്റഡ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ് 78-കാരനായ കായ് പെങ്. ഫോർബ്സ് തയ്യാറാക്കിയ പട്ടിക പ്രകാരം 300 മില്യൺ യുഎസ് ഡോളറാണ് ഖൂ കായ് പെങ്ങിന്റെ ആസ്തി. 2015-ലെ മലേഷ്യയിലെ 50 അതിസമ്പന്നരുടെ പട്ടികയിൽ 44-ാം സ്ഥാനക്കാരനായിരുന്നു ഖൂ.

ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കുന്നതിനിടയിലാണ് ആഞ്ജലീൻ ജെഡ്ഡീഡിയ ഫ്രാൻസിസിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലെത്തിയതോടെ ആഞ്ജലീൻ അച്ഛനെ വിവരമറിയിച്ചു. എന്നാൽ മകളുടെ പ്രണയത്തെ അച്ഛൻ നിരാകരിക്കുകയാണ് ചെയ്തത്.
ഇതോടെ കുടുംബാംഗങ്ങളേയും പൂർവാർജിതസ്വത്തും ഉപേക്ഷിച്ച് ഫ്രാൻസിസിന് ഒപ്പം താമസിക്കാൻ ആഞ്ജലീൻ തീരുമാനിച്ചു. 'അച്ഛന്റെ നിലപാട് പരിപൂർണമായും തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടു എന്താണ് ശരിയെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല.' ആഞ്ജലീന പറയുന്നു.

'പണമുണ്ടായിരിക്കുക എന്നുള്ളത് ഒരുപക്ഷേ അനുഗ്രഹമായിരിക്കും. അത് നിങ്ങളെ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അവസരം തരും. പക്ഷേ അതിനൊപ്പം വരുന്ന മറ്റുചിലത് കൂടിയുണ്ട്, നിയന്ത്രണം. പണം നിഷേധാത്മകമായ സ്വഭാവങ്ങളെ വല്ലാതെ ഉത്തേജിപ്പിക്കും അത് പ്രശ്നൾക്കിടയാക്കും. അതിനാൽ തന്നെ അതിൽ നിന്ന നടന്നുനീങ്ങുക എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നു. ഞാനത് കാര്യമായി എടുത്തതുപോലുമില്ല.' തനിക്കവകാശപ്പെട്ട പൂർവിക സ്വത്തിനെ ഉപേക്ഷിച്ചതിനെ കുറിച്ച് ആഞ്ജലീന് പറയാനുള്ളത് ഇത്രമാത്രമാണ്.

അച്ഛനും അമ്മയും വേർപിരിയുന്നതിന് വേണ്ടി കോടതിയെ സമീപിച്ചപ്പോഴാണ് അച്ഛന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് താനാദ്യം അറിഞ്ഞതെന്നും അവർ പറയുന്നുണ്ട്. മുൻ മലേഷ്യൻ സുന്ദരിയായിരുന്ന പോളിയ ചായ് ആണ് ആഞ്ജലീന്റെ അമ്മ. അച്ഛനും ബന്ധുക്കളും എതിർത്തെങ്കിലും ആഞ്ജലീൻ ഫ്രാൻസിസിനെ തന്നെ വിവാഹം കഴിച്ചു. ഒരുപക്ഷേ അത്യാഡംബരപൂർവം നടക്കേണ്ടിയിരുന്ന അവളുടെ വിവാഹത്തിന് അതിഥികളായെത്തിയത് 30 പേർ മാത്രമാണ്. തികച്ചും ലളിതമായ ചടങ്ങുകളിൽ അവർ ഒന്നിച്ചു.എന്നെങ്കിലും അച്ഛൻ തന്റെ പിടിവാശി ഉപേക്ഷിക്കുമെന്ന് തന്നെയാണ് ആഞ്ജലീന്റെ പ്രതീക്ഷ. പഴയ സ്നേഹം തിരികെ കിട്ടുമെന്നും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP