Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ

ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ നമ്മുടെ സഹപ്രവർത്തകരായ വെള്ളക്കാരോട് പലതരം താമാശകൾ പറയാറില്ലെ? സൂക്ഷിച്ചില്ലെങ്കിൽ അത്തരം ഒരു നിഷ്‌കളങ്ക കമന്റ് മതി ജോലി തെറിക്കാൻ. ബ്രിട്ടനിലെ ബ്ലാക്ക്‌ബേണിലെ ഒരു പാക്കിസ്ഥാനിയുടെ അനുഭവം തെളിയിക്കുന്നത് അതാണ്. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ സകൈയിൽ തിരിച്ചു കയറാൻ ഉത്തരവ് നേടിയെങ്കിലും രാജ എന്ന 44 കാരന്റെ അനുഭവം നമുക്ക് പാഠമാകേണ്ടതാണ്.

ഷോർട്ട് സ്‌കേർട്ട് ധരിച്ച രണ്ട് യുവതികളെ കുറിച്ച് നിർദ്ദോഷമായ ഒരു കമന്റ് തന്റെ സഹപ്രവർത്തകനായ വെള്ളക്കാരനോട് പറഞ്ഞതാണ് രാജാ മിൻഹാസ് എന്ന പാക്കിസ്ഥാനിക്ക് വിനയായത്. ഇത്തരത്തിൽ ഷോർട്ട് സ്‌കർട്ട് ധരിച്ച് പാക്കിസ്ഥാനിൽ നടന്നാൽ അവർ ബലാത്സംഗം ചെയ്യപ്പെടുമെന്നായിരുന്നു അയാൾ തന്റെ സഹപ്രവർത്തകനോട് പറഞ്ഞത്. ലങ്കാഷയറിലെ ബ്ലാക്ക്‌ബേണിൽ 2019 ജൂണിനായിരുന്നു സംഭവം നടന്നത്.

പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെറ്റുന്നത് അവരുടെ കുറ്റം കൊണ്ടാണെന്ന ധ്വനിയാണ് ആ വാക്കുകളിൽ എന്നായിരുന്നു പരാതി. മിയാ ക്ലെമെറ്റി എന്ന സഹപ്രവർത്തകയോടായിരുന്നു അയാൾ കമന്റ് പറഞ്ഞത്. ഇതേ തുടർന്ന് ഇരുവർക്കും ഇടയിൽ ചൂടേറിയ വാഗ്വാദം ഉണ്ടാവുകയും ചെയ്തു. അതിനെ തുടർന്ന്, തന്റൊപ്പം ജോലിചെയ്യുമ്പോൾ ഏതുതരം വസ്ത്രമാണ് ധരിക്കേണ്ടത് എന്നതിനെ കുറിച്ച് മിയ വീണ്ടും വീണ്ടും ആലോചിക്കണമെന്നും അയാൾ പറഞ്ഞു.

തങ്ങൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ, രണ്ട് പെൺകുട്ടികൾ അതുവഴി പോയി എന്നും അവർ മാന്യമായല്ല വസ്ത്രം ധരിച്ചിരുന്നതെന്നും മിൻഹാസ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. അവരുടെ ശരീരത്തിന്റെ ഘടന വസ്ത്രങ്ങളിൽ ദൃശ്യമായിരുന്നു. ഇത്തരത്തിൽ വസ്ത്രം ധരിച്ച് പാക്കിസ്ഥാനിൽ നടന്നാൽ അത് ബലാത്സംഗത്തിനുള്ള ക്ഷണമായി ആളുകൾ തെറ്റിദ്ധരിക്കും എന്നാണ് താൻ പറഞ്ഞെതെന്നും അയാൾ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. സഹപ്രവർത്തകയോടുള്ള ഒരു കൊച്ചു വർത്തമാനം മാത്രമായേ താൻ ഇതിനെ കണക്കാക്കിയിരുന്നുള്ളു എന്നും, അവർക്ക് വേദനിച്ചതിൽ ക്ഷമചോദിക്കുന്നു എന്നും അയാൾ പറഞ്ഞു.

ഇവരുടെ തർക്കത്തിൽ അപ്പോൾ ജോലിയിൽ അല്ലായിരുന്ന മറ്റൊരു സഹപ്രവർത്തക, ഫറാൻ ക്വാദറും ഇടപെട്ടു. പിന്നെ അത് മേലധികാരികളുടെ മുന്നിൽ പരാതിയായി എത്തുകയായിരുന്നു. ആ കമന്റ് തന്റെ ഒരു നാക്കു പിഴവായിരുന്നു എന്നും അത് ആവർത്തിക്കില്ല എന്നും മിൻഹാസ് പറഞ്ഞു. എന്നിട്ടും അയാൾ ആവർത്തിച്ചത്, ഇത്തരത്തിൽ വസ്ത്രധാരണം നടത്തിയാൽ, ചില ഞരമ്പുരോഗികൾ അത് മുതലെടുക്കുമെന്നായിരുന്നു. അതേസമയം, ഒരു സ്ത്രീക്ക് ഏത് തരം വസ്ത്രം ധരിക്കണം എന്നതിനെ കുറിച്ച് പൂർണ്ണ അധികാരമുണ്ടെന്നും അതിനെ ബലാത്സംഗവുമായി ബന്ധപ്ധപെടുത്തരുത് എന്നുമായിരുന്നു ക്ലെമിറ്റിയുടെ വാദം.

തങ്ങളുടെ സംഭാഷണം അവസാനം ചൂടേറിയ തർക്കത്തിൽ കലാശിച്ചെന്നു സമ്മതിച്ച അവർ, പക്ഷെ മിൻഹാസിന്റെ വാക്കുകൾ തന്നെ അസ്വസ്ഥയാക്കി എന്നും പറഞ്ഞു. ക്ഷമചോദിച്ചിട്ടും, സാമാന്യ മര്യാദ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് മിൻഹാസിനെ സ്‌കൈ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. അതിനെ തുടർന്ന് നിയമനടപടികൾ സ്വീകരിച്ച മിൻഹാസിന്റെ വാദം അംഗീകരിച്ചുകൊണ്ട് ഒരു ട്രിബ്യുണൽ ജഡ്ജി അയാളെ തിരികെയെടുക്കാൻ ഉത്തരവിടുകയായിരുന്നു. പരാതിക്കാരൻ തികച്ചും ഒരു വലിയ വിഢിത്തമാണ് പറഞ്ഞതെന്നും എന്നാൽ പിന്നീട് അതേക്കുറിച്ചോർത്ത് പശ്ചാത്തപിക്കുകയും ക്ഷമ ചോദിക്കാൻ തയ്യാറാവുകയും ചെയ്തു എന്ന് ട്രിബ്യുണൽ നിരീക്ഷിച്ചു.

കേവലം ഒരു അനൗപചാരിക സംഭാഷണം എന്ന നിലയിൽ മാത്രമാണ് അയാൾ അത് ആരംഭിച്ചതെന്നു പറഞ്ഞ ട്രിബ്യുണൽ പിന്നീട് കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു എന്നും പറഞ്ഞു. എന്നിരുന്നാലും, ചെയ്ത തെറ്റിന് മാപ്പു പറയാൻ തയ്യാറായ അയാളെ പിരിച്ചുവിട്ടത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP