Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പതാമത് സൗദി ചലച്ചിത്രോത്സവം; മെയ്‌ നാല് മുതൽ; ഇത്തവണ മേളയിൽ പ്രമേയം ഹാസ്യചിത്രങ്ങൾ

ഒമ്പതാമത് സൗദി ചലച്ചിത്രോത്സവം; മെയ്‌ നാല് മുതൽ; ഇത്തവണ മേളയിൽ പ്രമേയം ഹാസ്യചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ദമ്മാം: സൗദി ചലച്ചിത്രോത്സവത്തിന്റെ ഒമ്പതാം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്‌റ)യിൽ മെയ്‌ നാലിന് ആരംഭിക്കും. ഇത്തവണ കോമഡി സിനിമകളാണ് പ്രധാന പ്രമേയം. സൗദി സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ ചലച്ചിത്രോത്സവമാണിത്.

സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഒമ്പതാമത് ചലച്ചിത്രോത്സവത്തിൽ പ്രകടമാകും. ഇത്തവണ പുതിയ ഒമ്പത് അവാർഡുകൾ കൂടി മേളയിൽ ഉൾപ്പെടുത്തി. 360 സിനിമകളാണ് മേളയിൽ രജിസ്റ്റർ ചെയ്തത്.

കാവ്യാത്മക സിനിമ എന്നതായിരുന്നു എട്ടാം സെഷനിലെ പ്രമേയം. സിനിമയുടെ ദൃശ്യവിസ്മയ രൂപവത്കരണത്തിൽ ഈ പ്രമേയം ഏറെ പങ്കുവഹിച്ചതായും സംഘാടകർ പറഞ്ഞു.

അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രമേയം സൗദി സിനിമകൾക്ക് പുതിയ മാനം സൃഷ്ടിക്കുന്നതിനുള്ള പ്രചോദനമാകുമെന്ന് കരുതുന്നു. മേളയോടൊപ്പം അറബ് സിനിമാ ലോകത്തിന് ശ്രദ്ധേയ സംഭാവന നൽകിയ പ്രതിഭകളെ മേളയിൽ ആദരിക്കും. ഈജിപ്ഷ്യൻ സിനിമ നിർമ്മാതാവും 34 ഫീച്ചർ ഫിലിമുകളുടെ ഉപജ്ഞാതാവുമായ സൗദി ചലച്ചിത്ര നിർമ്മാതാവ് സാലിഹ് അൽഫൗസാൻ, നിരവധി അന്താരാഷ്ട്ര സിനിമ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ അമിൻ സാലെ എന്നിവരെ മേളയിൽ ആദരിക്കും.

സെമിനാറുകൾ, നൂതന പരിശീലന ശിൽപശാലകൾ, മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ പ്രദർശനം എന്നിവകൊണ്ട് സമ്പന്നമാകും ഇത്തവണത്തെ മേള.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP