Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

800 വർഷം മുമ്പ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ? ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടെന്നതിലേക്ക് തെളിവോ? അതോ ഒരു കൗശലക്കാരന്റെ തട്ടിപ്പോ?

800 വർഷം മുമ്പ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ? ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടെന്നതിലേക്ക് തെളിവോ? അതോ ഒരു കൗശലക്കാരന്റെ തട്ടിപ്പോ?

കാൻബെറ: മൊബൈൽ ഫോൺ കണ്ടു പിടിച്ചത് എന്നാണ്. ഇരുപതാം നൂറ്റാണ്ടിലാണ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ മൊബൈൽ ആധുനിക യുഗത്തിന്റെ കണ്ടുപിടുത്തമാണെന്ന വാദം തള്ളി ഓസ്‌ട്രേലിയയിൽനിന്നും ഒരേസമയം സംശയവു വിചിത്രവും ഉളവാക്കുന്ന ഒരു വാർത്ത. അന്യഗ്രഹ ജീവിയുടെ സാന്നിധ്യം പോലും ചർച്ചയാക്കിയാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. എന്നാൽ ഒന്നും ഒരു സ്ഥിരീകരണം ഇല്ല.

കളിമണ്ണുകൊണ്ട് നിർമ്മിച്ച മൊബൈൽ ഫോണിന്റെ രൂപം ഓസ്‌ട്രേലിയയിൽനിന്നും ലഭിച്ചുവത്രേ. പ്രാചീന മനുഷ്യർ നൂറ്റാണ്ടുകൾക്ക് മുമ്പേ മൊബൈൽ ഉപയോഗിച്ചു തുടങ്ങിയതിരുന്നതിന്റെ തെളിവായാണ് ചിത്രം പ്രചരിക്കുന്നത്. സുമേരിയൻ രീതിയിലുള്ള ക്യൂനിഫോം എഴുത്ത് അടങ്ങിയ കളിമൺ രൂപം കൃത്യമായി മൊബൈലിനോട് സാമ്യം പുലർത്തുന്നു. ഇതിനെ കുറിച്ച് ശാത്ര ലോകത്ത് ചർച്ച സജീവമാവുകയാണ്. കളിമൺ മൊബൈലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട പാരനോർമൽ ക്രൂസിബിൾ എന്ന യുട്യൂബ് ചാനലിന്റെ അവകാശവാദം ഇങ്ങനെ, 'നൂറ്റാണ്ടുകൾക്ക് മുമ്പേ മാനവിക സംസ്‌കൃതി ഇത്രയേറെ വികാസം പ്രാപിച്ചിരുന്നു എന്നതിന്റെ തെളിവാണോ ഇത്?, അതോ ടൈം ട്രാവൽ സത്യമായിരുന്നു എന്നോ?

13ാം നൂറ്റാണ്ടിലേത് എന്ന് അവകാശപ്പെടുന്ന കളിമൺ രൂപമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. മെസപ്പൊട്ടോമിയയിൽ താമസിച്ചിരുന്ന സുമേരിയക്കാർ ബി.സി. 3500നും 3000നും ഇടയ്ക്ക് ഉപയോഗിച്ചിരുന്ന എഴുത്തുരീതിയായ ക്യൂനിഫോമാസ് ആണ് മൊബൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഏതോ തട്ടിപ്പുകാരുടെ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ശുദ്ധതട്ടിപ്പ് മാത്രമാണിതെന്ന് ശാസ്ത്ര ലോകവും പ്രാഥമികമായി വിലയിരുത്തുന്നു. കളിമൺ രൂപം കണ്ടെത്തിയത് ഓസ്‌ട്രേലിയയിൽ നിന്നാണെന്നാണ് വാദം. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കളിമൺ മൊബൈൽ വെറും തട്ടിപ്പാണെന്ന് തെളിയാൻ ഈ വാദംതന്നെ മതിയെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

പൗരാണിക കാലത്ത് മെസപ്പൊട്ടോമിയയിലെ (ഇറാന്, ഇറാഖ് ഉൾപ്പെടെയുള്ള മധ്യേഷ്യ) എഴുത്തുരീതി വെറും എണ്ണൂറു വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിൽ ഉപയോഗിച്ചു എന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും പറയുന്നു. കളിമൺ മൊബൈൽ വെളുത്ത കയ്യുറകൊണ്ട് പിടിച്ചുനിൽക്കുന്ന ഒരു ചിത്രം മാത്രമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഇത്രവലിയ ഒരു സംഭവം നടന്നുവെന്ന് അവകാശപ്പെടുന്നവർ എന്തുകൊണ്ടാണ് കണ്ടെത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തതെന്ന സംശയം ഉയർന്നിട്ടുണ്ട്.

എന്നാൽ കളിമൺ മൊബൈലിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. പൗരാണിക കാലത്ത് അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ മൊബൈൽ രൂപമെന്ന് അന്യഗ്രഹ ജീവികളെ കുറിച്ച് പഠനം നടത്തുന്ന യു.എഫ്.ഒ സൈറ്റിങ് ഡെയ്‌ലി എഡിറ്റർ സ്‌കോട്ട് സി. വാറിങ് വാദിക്കുന്നു. ഒരേസമയം ഭാവിയിലേക്കും ഭൂതകാലത്തിലേക്കും സഞ്ചരിക്കാൻ കഴിയുന്നവർക്കേ ക്യൂനിഫോം ലിപി ഉപയോഗിച്ച് 800 വർഷങ്ങൾക്ക് മുമ്പ് മൊബൈൽ ഫോണിന്റെ രൂപം സൃഷ്ടിക്കാൻ കഴിയൂ എന്നും ഇക്കൂട്ടർ വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP