Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തകർന്ന് വീണതുകൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാർപ്പിച്ചിരുന്ന കെട്ടിടം; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് 70 പേർ; ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തകർന്ന് വീണതുകൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാർപ്പിച്ചിരുന്ന കെട്ടിടം; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് 70 പേർ; ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരെ പാർപ്പിച്ചിരുന്ന ഹോട്ടൽ തകർന്ന് വീണു. 70 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെയും മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലാണ് ഹോട്ടൽ തകർന്നുവീണത്.

ശനിയാഴ്ച വൈകീട്ടാണ് ഹോട്ടൽ തകർന്നുവീണത്. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 23 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊറോണ (കോവിഡ് -19) വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി അടുത്തിടെ മാറ്റിയ 80 മുറികളുള്ള ഹോട്ടലാണ് തകർന്നുവീണതെന്ന് പീപ്പിൾസ് ഡെയ്ലി റിപ്പോർട്ടു ചെയ്തു.

ഫുജിയാൻ പ്രവിശ്യാ ഭരണകൂടം 150 ഓളം പേരെ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബെയ്ജിങ്ങിൽ നിന്നുള്ള സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് പണിപൂർത്തിയാക്കിയ ഹോട്ടലാണ് തകർന്നുവീണതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടാത്തതിനാൽ ചൈനയിൽ കെട്ടിടം തകർന്നുവീഴുന്ന സംഭവങ്ങൾ ആവർത്തിക്കാറുണ്ട്. 2016 ൽ ചൈനയിൽ തൊഴിലാളികൾ താമസിച്ചിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണ് 20 പേർ മരിച്ചിരുന്നു. കഴിഞ്ഞവർഷം ഷാങ്ഹായിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വ്യാപാര സമുച്ചയം തകർന്നുവീണ് പത്തുപേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP